Sorry, you need to enable JavaScript to visit this website.

പതിനെട്ടുകാരന്‍ ഗോളടിച്ചു, സിറ്റി ലീഡ് വീണ്ടെടുത്തു

മാഞ്ചസ്റ്റര്‍ - ഇന്ത്യയില്‍ നടന്ന അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിന്റെ ഹീറോ ഫില്‍ ഫോദന്റെ ഗോള്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലീഡ് വീണ്ടെടുക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സഹായിച്ചു. ഫോദന്റെ ആദ്യ പ്രീമിയര്‍ ലീഗ് ഗോളില്‍ 1-0 ന് ടോട്ടനത്തെ സിറ്റി തോല്‍പിച്ചു. കഴിഞ്ഞ ദിവസം ടോട്ടനത്തോട് എവേ ഗോളില്‍ തോറ്റ് സിറ്റി ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായിരുന്നു. 
അഞ്ചാം മിനിറ്റിലാണ് ഫോദന്‍ ഗോളടിച്ചത്. 11 ദിവസത്തിനിടെ ഇരു ടീമുകളും തമ്മിലുള്ള മൂന്നാമത്തെ കളിയാണ് ഇത്. അതില്‍ ഒരെണ്ണം മാത്രം ജയിച്ച ടോട്ടനം ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തി. ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിയുടെ റിസര്‍വ് നിരയില്‍ പോലും ഫോദന്‍ ഉണ്ടായിരുന്നില്ല. 
പ്രീയമിര്‍ ലീഗില്‍ നാലു കളികള്‍ വീതം ശേഷിക്കെ ലിവര്‍പൂളിനെക്കാള്‍ ഒരു പോയന്റ് ലീഡുണ്ട് സിറ്റിക്ക്. ടോട്ടനത്തിന്റെ ചാമ്പ്യന്‍സ് ലീഗ് സ്ഥാനം ത്രിശങ്കുവിലായി. 
 

Latest News