Sorry, you need to enable JavaScript to visit this website.

കപ്പലില്‍ വെച്ച് കാലൊടിഞ്ഞ ഫ്രഞ്ച് വനിതയെ ആശുപത്രിയിലെത്തിച്ചു

ജിദ്ദ- നടുക്കടലിലൂടെ ടൂറിസ്റ്റ് കപ്പലില്‍ സഞ്ചരിക്കുന്നതിനിടെ കാലൊടിഞ്ഞ ഫ്രഞ്ച് യാത്രികയെ ജിദ്ദ പ്രിന്‍സ് മുഹമ്മദ് ബിന്‍ നായിഫ് നാവിക താവളത്തിനു കീഴിലെ അതിര്‍ത്തി സുരക്ഷാ സേനാ കപ്പല്‍ കരയിലെത്തിച്ച് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് നീക്കി.

ഒമാനിലെ സലാലയില്‍ നിന്ന് ജോര്‍ദാനിലെ അഖബ തുറമുഖത്തേക്ക് ചെങ്കടലിലൂടെ പോകുന്നതിനിടെയാണ് ഇറ്റാലിയന്‍ കപ്പലിലെ യാത്രികയായ 85 കാരിയുടെ കാലൊടിഞ്ഞത്. ഇവരെ ആശുപത്രിയിലേക്ക് നീക്കുന്നതിന് സഹായം തേടി കോസ്റ്റ ലുമിനോസ എന്ന കപ്പലില്‍ നിന്ന് സന്ദേശം ലഭിച്ചതായി ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് സെര്‍ച്ച് ആന്റ് റെസ്‌ക്യു സെന്ററില്‍ നിന്ന് ജിദ്ദ സെര്‍ച്ച് ആന്റ് റെസ്‌ക്യു കോ-ഓര്‍ഡിനേഷന്‍ സെന്ററിന് വിവരം ലഭിക്കുകയായിരുന്നെന്ന് അതിര്‍ത്തി സുരക്ഷാ സേനാ വക്താവ് ലെഫ്. കേണല്‍ മിസ്ഫര്‍ അല്‍ഖരൈനി പറഞ്ഞു.

ഈ സമയത്ത് കപ്പല്‍ അസീര്‍ പ്രവിശ്യയിലെ അല്‍ഖഹ്മ സെക്ടറിന് വടക്കുപടിഞ്ഞാറായിരുന്നു. കപ്പല്‍ ക്യാപ്റ്റനുമായി ബന്ധപ്പെട്ട് ഏകോപനം നടത്തി അതിര്‍ത്തി സുരക്ഷാ സേനക്കു കീഴിലെ കപ്പലില്‍ യാത്രികയെ കരയിലെത്തിച്ച് സൗദി ജര്‍മന്‍ ആശുപത്രിയിലേക്ക് നീക്കുകയായിരുന്നെന്ന് ലെഫ്. കേണല്‍ മിസ്ഫര്‍ അല്‍ഖരൈനി പറഞ്ഞു.

 

Latest News