Sorry, you need to enable JavaScript to visit this website.

റസ്സല്‍ ഷോ കടന്ന് ബാംഗ്ലൂര്‍ ജയിച്ചു

കൊല്‍ക്കത്ത - ആന്ദ്രെ റസ്സലിന്റെ കനത്ത ആക്രമണം കഷ്ടിച്ച് അതിജീവിച്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഐ.പി.എല്ലിന്റെ ഈ സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി.  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് വെറും 10 റണ്‍സിന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് കഷ്ടിച്ച് രക്ഷപ്പെട്ടു. ബാംഗ്ലൂരിന്റെ നാലിന് 213 പിന്തുടര്‍ന്ന കൊല്‍ക്കത്ത അവസാന ഓവറില്‍ 24 റണ്‍സെന്ന നിലയിലേക്ക് ലക്ഷ്യമെത്തിച്ചിരുന്നു. എന്നാല്‍ മുഈന്‍അലി എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സെടുക്കാനേ അവര്‍ക്ക് സാധിച്ചുള്ളൂ. 
പതിഞ്ഞ തുടക്കത്തിനു ശേഷമാണ് ഇരു ടീമുകളും കത്തിക്കയറിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മുഈന്‍അലിയും ബാംഗ്ലൂരിനു വേണ്ടി ആഞ്ഞടിച്ചപ്പോള്‍ ഒരിക്കല്‍കൂടി ആന്ദ്രെ റസ്സല്‍ (25 പന്തില്‍ 65)  നിതീഷ് റാണക്കൊപ്പം (45 പന്തില്‍ 85 നോട്ടൗട്ട്) ചേര്‍ന്ന് അവിശ്വസനീയ വിജയം പിടിക്കേണ്ടതായിരുന്നു. സ്‌കോര്‍: ബാംഗ്ലൂര്‍ നാലിന് 213, കൊല്‍ക്കത്ത അഞ്ചിന് 203.


ഐ.പി.എല്‍ പോയന്റ് പട്ടിക

ടീം    കളി    ജയം    തോല്‍വി    പോയന്റ്
ചെന്നെ    9    7    2    14
മുംബൈ    9    6    3    12
ദല്‍ഹി    9    5    4    10
പഞ്ചാബ്    9    5    4    10
കൊല്‍ക്കത്ത    9    4    5    8
ഹൈദരാബാദ്    8    4    4    8
രാജസ്ഥാന്‍    8    2    6    4
ബാംഗ്ലൂുര്‍        9    2    7    4
ഓറഞ്ച് ക്യാപ്:
ഡേവിഡ് വാണര്‍ 450 റണ്‍സ്
പര്‍പ്പ്ള്‍ ക്യാപ്:
കഗീസൊ റബാദ 19 വിക്കറ്റ്

Latest News