Sorry, you need to enable JavaScript to visit this website.

വംശീയതക്കെതിരെ പ്രീമിയര്‍ ലീഗ് താരങ്ങള്‍

ലണ്ടന്‍ - ഫുട്‌ബോള്‍ ആരാധകരില്‍ വര്‍ധിച്ചുവരുന്ന വംശീയ വൈരത്തിനെതിരെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കളിക്കാരുടെ കൂട്ടായ പ്രതിഷേധം. 24 മണിക്കൂര്‍ കളിക്കാര്‍ സോഷ്യല്‍ മീഡിയ ബഹിഷ്‌കരിച്ചു. ഈ മാസമാദ്യം വാറ്റ്ഫഡ് താരം ട്രോയ് ദീനി തനിക്കെതിരെ ഓണ്‍ലൈനിലൂടെ ഉണ്ടായ വംശീയ അധിക്ഷേപത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയ ബഹിഷ്‌കരിച്ചിരുന്നു. 'ഇനിയു സഹിക്കില്ല' എന്നായിരുന്നു സമരപരിപാടിക്ക് കളിക്കാര്‍ നല്‍കിയ പേര്. ഇംഗ്ലിഷ് പ്രൊഫഷല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷനാണ് ബഹിഷ്‌കരണ സമരത്തിന് നേതൃത്വം നല്‍കിയത്. റെയ്‌സിസത്തിനെതിരെ നിലപാട് പ്രഖ്യാപിക്കുക എന്ന് എല്ലാ കളിക്കാരും ട്വിറ്ററില്‍ ഹാഷ് ടാഗ് നല്‍കി. വംശീയ വിദ്വേഷം നേരിടാനുള്ള സുദീര്‍ഘമായ പദ്ധതിയിലെ ആദ്യ ചുവടുവെപ്പാണ് ഇതെന്ന് അസോസിയേഷന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹിനെതിരെ ചെല്‍സി ആരാധകരില്‍ നിന്ന് ഇസ്‌ലാം വിദ്വേഷ പരിഹാസങ്ങളുണ്ടായിരുന്നു. 

Latest News