Sorry, you need to enable JavaScript to visit this website.

പൊന്നുമോനെ നഷ്ടപ്പെട്ട ഉപ്പയുടെ കുറിപ്പ് വൈറലായി; ആമീന്‍ ചൊല്ലി വായനക്കാര്‍

കാസര്‍കോട്- പൊന്നുമോന്‍ വിട പറഞ്ഞതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഉപ്പ എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഡോക്ടറുടെ അനാസ്ഥയും ചികില്‍സാ പിഴവും മൂലമാണ് കണ്‍മുന്നില്‍ മകന്‍ മരിച്ചതെന്ന് വെളിപ്പെടുത്തുന്ന ഷഹീര്‍ മൊഗ്രാലിന്റെ കുറിപ്പാണ് നൂറുകണക്കിനാളുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്. കണ്ണ് നനയാതെ ഈ കുറിപ്പ് വായിക്കാനാകില്ലെന്നാണ്  ഫേസ് ബുക്കില്‍ ധാരാളമായി ഷെയര്‍ ചെയ്യപ്പെട്ട കുറിപ്പിനുള്ള വായനക്കാരുടെ പ്രതികരണം.
പൊന്നുമോന്‍ വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികഞ്ഞു എന്ന് തുടങ്ങുന്ന കുറിപ്പില്‍ എങ്ങനെയാണ് മകന്‍ നഷ്ടപ്പെട്ടതെന്നാണ് ഷഹീര്‍ കുറിക്കുന്നത്. ചെറിയ ഛര്‍ദ്ദിയില്‍ തുടങ്ങിയ അസുഖമാണ് അവനെ മരണത്തിലേക്ക് നയിച്ചത്. അസുഖമായി മകനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചിട്ടും അവനെ രക്ഷിക്കാനായില്ല. താനും ഭാര്യയും ഡോക്ടറെ വിശ്വസിച്ചുവെന്നും എന്നാല്‍ ചേതനയറ്റ മകന്റെ ശരീരമാണ് പിന്നീട് കാണേണ്ടി വന്നതെന്നും  ഷഹീര്‍ പറയുന്നു. സ്വര്‍ഗത്തില്‍ വെച്ചു കണ്ട് മുട്ടാന്‍ സര്‍വ ശക്തന്‍ ഞങ്ങള്‍ക്ക് തൗഫീഖ് നല്‍കുമാറാകട്ടെ എന്ന് പറഞ്ഞ് അവസാനിക്കുന്ന കുറിപ്പിന് വായനക്കാര്‍ ആമീന്‍ പറയുന്നു.

http://malayalamnewsdaily.com/sites/default/files/2019/04/18/shaeerone.jpg

ഫേസ് ബുക്ക് കുറിപ്പ് വായിക്കാം

പൊന്ന് മോന്‍ വിട പറഞ്ഞിട് ഒരു വര്ഷം തികഞ്ഞു.. ഉച്ച സമയത് മോന്‍ ചെറിയ രീതിയില്‍ ഛര്‍ദിച്ചിരുന്നു വൈകുന്നേരം ചെറിയൊരു ആവശ്യത്തിന് ഞാന്‍ കുമ്പളയിലായിരുന്നു ഭാര്യയുടെ മൊബൈലില്‍ നിന്നും ഉമ്മയുടെ വിളി മോന്‍ കൂടുതലായി ചര്ധിക്കുന്നു പെട്ടന്ന് വാ എന്ന പറഞ്ഞു ഉടനെ ഞാന്‍ വീട്ടിലെത്തി ഛര്‍ദിച്ചതിനെ തുടര്‍ന്ന് മോന്‍ കുറച്ച അവശനായി കാണപ്പെട്ടു നാള്‍ ദിവസത്തിന് ശേഷം മംഗ്ലൂരെ പ്രശസ്തമായ ഹോസ്പിറ്റലില്‍ ട്രീട്‌മെന്റിന് പോകാനുണ്ട് അത് കൊണ്ട് കാസറഗോഡ് പോകാതെ നേരിട്ട് മംഗ്ലൂരെ അതെ ഹോസ്പിറ്റലിലേക് പുറപ്പെട്ടു എട്ട് മണിയോടെ ഹോസ്പിറ്റലില്‍ എത്തി മകന്റെ ഛര്‍ദിയെ പറ്റി ഡോക്ടറോട് പറഞ്ചു പെട്ടന്ന് മകന്‍ പനി വന്നു ശരീരം നല്ല ചൂട് അനുഭവപ്പെടുന്നുണ്ട് ഛര്‍ദി നോര്മലാണെന്നും പനി ഇല്ലായെന്നും ഡോക്ടര്‍ പറഞ്ഞു പക്ഷെ ആ സമയത്തും മോന്‍ നല്ല പനി അനുഭവപ്പെടുന്നുണ്ട് എന്നിട്ടും ഞാന്‍ ഡോക്ടറെ വിശ്വസിച്ചു.. പിന്നെ ഛര്‍ദി ഒരു ബ്രൗണ്‍ കളര്‍ പോലെയാണ് എന്നും നല്ല രീതിയില്‍ ചെക് അപ്പ് ചെയ്യണമെന്നും ഞാന്‍ ഡോക്ടറോട് ആവശ്യപ്പെട്ടു പക്ഷെ ഡോക്ടര്‍ നിസാരമാക്കി അത് പിന്നെ ചെയ്‌തോളാം ഇപ്പോള്‍ അഡ്മിറ്റ് ചെയ്യൂ എന്ന പറഞ്ഞ ഡോക്ടര്‍ പോയി.

അപ്പോഴും ഞാന്‍ ഡോക്ടറെ വിശ്വസിച്ചു.. ഡോക്ടര്‍ നോര്‍മലാണെന്ന് പറഞ്ഞ സ്ഥിധിക് രാത്രി ആയത് കൊണ്ട് കൂടെ വന്ന എളേപ്പയെയും ഭാര്യയുടെ ഉമ്മയെയും ഞാന്‍ തിരിച്ചയച്ചു ഇന്‍ ഷാ അല്ലാഹ് നാളെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന വിശ്വാസത്തില്‍. അങ്ങനെ രാത്രി കുറച്ച കരഞ്ഞ കൊണ്ടും പിന്നെ എന്റെ ജേഷ്ഠന്‍ ഇര്‍ഫാനോടും സുഹൃത്തിനോടും ചിരിച്ചും കളിച്ചും മോന്‍ കളിച്ചു കൊണ്ടിരുന്നു രാത്രി ആയതോണ്ട് ഇര്‍ഫാനോടും സുഹൃത്തിനോടും തിരിച്ച പോകാന്‍ പറഞ്ഞു ഞാനും ഭാര്യയും മോനും ഹോസ്പിറ്റലില്‍ അങ്ങനെ രാത്രി ഒരു മണി അവനായപ്പോ മോന്‍ വീണ്ടും ചര്ധിക്കാന്‍ തുടങ്ങി ഉടനെ നേഴ്സിനെ വിളിച്ചു നേഴ്സ് വന്ന ഗ്‌ളൂക്കോസ് കുത്തിവെച്ച പോയി അപോഴുമ് ഞാന്‍ ഡോകറ്ററെ വിളിക്കാന്‍ നേഴ്‌സിനോട് ആവശ്യപ്പെട്ടു അവര്‍ മൈന്‍ഡ് ചെയ്തില്ല പിന്നെ കുറച്ച കഴ്ചിന്ഹപ്പോള്‍ കൂടുതലായി ചര്ധിക്കാന്‍ തുടങ്ങിയപ്പോ നേഴ്‌സിനോട് ഞാന്‍ കുറച്ച ഗൗരവത്തില്‍ തന്നെ ഡോക്ടറെ വിളിക്കാന്‍ പറഞ്ഞു മനസില്ല മനസോടെ പാതിരാത്രി ആയതോണ്ട് കൊണ്ടും അവസാനം ഡോക്ടറേ വിളിച്ചു പക്ഷെ ഡോക്ടര്‍ പറഞ്ഞട് നിങ്ങള്‍ ഐ സി യൂ കൊണ്ട് പൊയ്‌ക്കോ ഞാന്‍ രാവിലെ വരാമെന്ന് അങ്ങനെ ഞാന്‍ തന്നെ എന്റെ നെഞ്ചോട് ചേര്‍ത്ത മോനെ ഐ സി യു കൊണ്ട് പോയി.

അത് മോനെ അവസാനമായി നെഞ്ചോട് ചേര്‍ത്തതാണെന്ന് ഒരിക്കലും കരുതിയില്ല അങ്ങനെ ഐ സി യു മോന്ക് കൂട്ടായി ഭാര്യയും നിന്നു ഞാന്‍ പുറത്തും സുബിഹിക് അടുത്ത സമയത് ഭാര്യ എനിക് വിളിച്ച കൊണ്ടേയിരുന്നു മോന്‍ ക്ഷീണിതനാണെന്ന് പറഞു അപോഴും ഡോക്ടറേ നോര്‍മല്‍ ആണെന്നും സീരിയസ് ഒന്നുമില്ലയെന്നും രാത്രി പറഞ്ഞതില്‍ വിശവാസിച്ച ഞാന്‍ ഭാര്യയായെ സമദനിപ്പിച്ചു ... അങ്ങനെ രാത്രി ഒരു മണിക് വിളിച്ച ഡോക്ടര്‍ രാവിലെ 9 : 30 ആകുമ്പോള്‍ വന്നു മോനെ നോക്കി ഭാര്യയോട് ഹസ്‌ബെന്റിനെ വിളിക്കാന്‍ പറഞ്ഞു ഞാന്‍ ഉള്ളില്‍ ചെന്ന് എന്നോട് അപോഴുമ് പറയുന്നത് സീരിസായി ഒന്നുമില്ല ഒരു ദിവസത്തെ ഡിസ്ചാരഗവാം ചെക്അപ്പ് ഞാന്‍ പിന്നെ ചെയ്യാം എന്ന ഡോക്ടര്‍ പറഞ്ഞു അപ്പോഴും ഭാര്യ എന്റെ കൈപിടിച്ച കരഞ്ഞ പറഞ്ഞു ഡോക്ടര്‍ പറയുന്ന പോലെ അല്ല മോന് നല്ലോണം അവശതയിലാണ് ഉള്ളത്. പക്ഷെ ഒരു ഉമ്മാക് മകന്‍ അവശതയില്‍ കാണുമ്പോ ഉണ്ടാകുന്ന ദുഃഖമെന്ന വിജാരിച് ഞാന്‍ ഡോക്ടറേ വീണ്ടും വിശ്വസിച്ചു. ഡോകടര്‍ സീരിസായി ഒന്നുമില്ല എന്ന പറഞ്ഞ ധൈര്യത്തില്‍ ഭാര്യയുടെ ക്ഷീണമകറ്റാന്‍ ഹോസ്പിറ്റലിലെ ക്യാന്റീനില്‍ പോയി ചായ വാങ്ങിച്ച ഞങ്ങള്‍ കുടിച്ച പെട്ടന്ന് തന്നെ മുകളില്‍ പോയി ഒരു നേഴ്സ് ഓടി വന്ന ഞങ്ങളോട് പറഞ്ഞു മകന്റെ ഹാര്‍ട്ട് സ്റ്റെകയിട്ടുണ്ട് ഞാനും ഭാര്യയും അകത്തേക്കു കയറി നോക്കുമ്പോ പൊന്ന് മോന്‍ മരണത്തിലേക് അടുക്കുന്നത് പോലെ തോന്നി കുറച്ച മുന്‍പ് ഡോക്ടര്‍ നോര്മലാണെന്നാണ് പറഞ്ഞട് അത് വിശ്വസിച്ചാണ് ക്യാന്റീനില്‍ പോയത്. മോന്റെ നെഞ്ചിലേക് ആഞ്ഞ് ഞെക്കുകയാണ് ഡ്യൂട്ടി ഡോക്ടര്‍.

പൊന്ന് മോന്‍ മരണത്തോട് അടുക്കുന്ന രംഗം കണ്ട ഭാര്യ നിയന്ത്രണം വിട്ട് കരയുകയാണ് അപോഴും ഞാന്‍ പൊന്ന് മോന്റെ ശരീരം മുഴുവന്‍ തടവി നോക്കുമ്പോ നല്ല ചൂട് അനുഭവപ്പെടുന്നുണ്ട് എനിക് ചെറിയ പ്രതീക്ഷ വന്നു ഡ്യൂട്ടി ഡോക്ടറോട് കുറച്ചും കൂടി ഞെക്കാന്‍ പറഞ്ഞു സര്‍വ്വതും അല്ലാഹുവില്‍ തവക്കുല്‍ ചെയ്ത നബി (സ) യുടെ പേരില്‍ സ്വലാത് വര്‍ധിപ്പിച്ച കൊണ്ട് മോനെ കൊറേ തടവി പക്ഷെ അല്ലാഹുവിന്റെ തീരുമാനം പൊന്ന് മോനെ അവനിലേക് മടക്കി വിളിക്കലായിരുന്നു കുറച്ച നിമിഷങ്ങള്‍ക് ശേഷം പൊന്ന് മോന്റെ ശരീരം തണുക്കുന്നത് പോലെ തോന്നി പിന്നെ പൊന്ന് മോന്‍ രണ്ടു കണ്ണുമടച്ചു എന്റെ കണ്മുന്നില്‍ വെച്ച അല്ലാഹുവിലേക് യാത്രയായി പൊട്ടിക്കരയുന്ന ഭാര്യയായെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ ഞാനും വിഷമിച്ചു . കബറിലേക്ക് ഇറങ്ങി മോന്റെ കവിളില്‍ മണ്ണ് വെക്കുമ്പോള്‍ ആ മുഖമൊന്ന് നോക്കി ശാന്തമായി എന്റെ മോന്‍ ഉറങ്ങുന്ന പോലെ. സ്വര്‍ഗത്തില്‍ വെച്ചു കണ്ട് മുട്ടാന്‍ സര്‍വ ശക്തന്‍ ഞങ്ങള്‍ക്ക് തൗഫീഖ് നല്‍കുമാറാകട്ടെ. ആമീന്‍

 

 

Latest News