ലണ്ടന്‍ - കരീബിയന്‍ പെയ്സ്ബൗളിംഗ് ഓള്‍റൗണ്ടര്‍ ജോഫ്ര ആര്‍ച്ചര്‍ ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് തകളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയായില്ല. ലോകകപ്പിനുള്ള പതിനഞ്ചംഗ പ്രാഥമിക ടീമില്‍ ആര്‍ച്ചര്‍ ഇല്ല. എന്നാല്‍ അതിന് മുമ്പായി നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനായി ആര്‍ച്ചര്‍ അരങ്ങേറും. ലോകകപ്പ് ടീമില്‍ മെയ് 23 വരെ മാറ്റം വരുത്താം. ബാര്‍ബഡോസില്‍ ജനിച്ച ആര്‍ച്ചര്‍ കഴിഞ്ഞ മാസമാണ് ഇംഗ്ലണ്ടിന് കളിക്കാനുള്ള പൗരത്വ രേഖകള്‍ നേടിയെടുത്തത്.
അയര്‍ലന്റിനും പാക്കിസ്ഥാനുമെതിരെ ഏഴ് മത്സരങ്ങളാണ് കഴിവു തെളിയിക്കാന്‍ ആര്‍ച്ചര്‍ക്ക് ഇംഗ്ലണ്ട് സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. ആര്‍ച്ചര്‍ അവസരം മുതലാക്കുകയാണെങ്കില്‍ ലിയാം പ്ലങ്കറ്റിനോ ടോം കറണിനോ ലോകകപ്പ് ടീമില്‍ സ്ഥാനം നഷ്ടപ്പെടും.