Sorry, you need to enable JavaScript to visit this website.

രായുഡുവിനെതിരെ  നടപടിയില്ല

മുംബൈ -ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞതിനെതിരെ  ട്വിറ്ററിലൂടെ പ്രതികരിച്ച അമ്പാട്ടി രായുഡുവിനെതിരെ ബി.സി.സിഐ നടപടിയെടുക്കില്ല. ത്രീ ഡി ഗ്ലാസിലൂടെ ലോകകപ്പ് കാണാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് സെലക്ടര്‍മാര്‍ എന്നായിരുന്നു പരിഹാസം. മൂന്നു തരത്തില്‍ ഉപയോഗപ്പെടുന്നതിനാലാണ് രായുഡുവിനു മേല്‍ വിജയ്ശങ്കറിനെ പരിഗണിച്ചതെന്ന് സെലക്ടര്‍മാര്‍ പറഞ്ഞിരുന്നു. രായുഡുവിന്റെ പരിഹാസത്തിനെതിരെ നടപടിയുണ്ടാവില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. രായുഡുവിന്റെ നിരാശ മനസ്സിലാക്കുന്നുവെന്നും അതിരു കടക്കാത്ത രീതിയില്‍ അത് പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും മുതിര്‍ന്ന ഭാരവാഹി വിശദീകരിച്ചു. 
  

Latest News