Sorry, you need to enable JavaScript to visit this website.

രാഹുൽ വരുന്നുണ്ടേ... നമ്മുടെ സാരഥി വരുന്നുണ്ടേ.... പൊതുസമ്മേളന വേദിയിൽ പി.ജെ. ജോസഫ് പാടി 

ബത്തേരി- കോൺഗ്രസ് ദേശീയ അധ്യക്ഷനും വയനാട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധി പ്രസംഗിച്ച സെന്റ് മേരീസ് കോളേജ്  ഗ്രൗണ്ടിലെ വേദിയിൽ കേരള കോൺഗ്രസ് (എം)വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിന്റെ ഗാനാലാപനം. 
രാഹുൽ ഗാന്ധിയുടെ  വയനാട്ടിലെ  മത്സരവുമായി  ബന്ധപ്പെടുത്തി തയാറാക്കിയ ഗാനം രണ്ടു തവണയാണ് ജോസഫ് വേദിയിൽ പാടിയത്. രാഹുൽ ബത്തേരിയിലെത്തുന്നതിനു മുമ്പായിരുന്നു ആദ്യ ആലാപനം. രണ്ടാമത്തേതു രാഹുലിന്റെ പ്രസംഗത്തിനുശേഷവും. 

രാഹുൽ വരുന്നുണ്ടേ
രാഹുൽ ഗാന്ധി വരുന്നുണ്ടേ
നമ്മുടെ സാരഥി
വീരനാം നായകൻ 
വയനാട്ടിലെത്തുന്നുണ്ടേ 
ആരൊക്കെ വന്നാലും 
എന്തൊക്കെ ചെയ്താലും 
രാഹുൽ മുന്നിൽത്തന്നെ ... എന്നിങ്ങനെ നീളുന്നതായിരുന്നു ഗാനത്തിലെ വരികൾ. 
ജോസഫ് പാടിയപ്പോൾ അർഥം പിടികിട്ടിയില്ലെങ്കിലും താളത്തിനൊത്ത് രാഹുലും തലയാട്ടി പുഞ്ചിരിതൂകി. വേദിയിലുണ്ടായിരുന്ന കോൺഗ്രസ്-യു.ഡി.എഫ് നേതാക്കളായ ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, മുകുൾ വാസ്‌നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ, സാദിഖലി ശിഹാബ് തങ്ങൾ,  ലാലി വിൻസന്റ്, ഐ.സി. ബാലകൃഷ്ണൻ, കെ.സി.റോസക്കുട്ടി, എൻ.ഡി.അപ്പച്ചൻ, പി.പി.എ കരീം,  കെ.കെ.അബ്രാഹം, കെ.എൽ. പൗലോസ് തുടങ്ങിയവർക്കൊപ്പം സദസും ഗാനത്തിനൊപ്പം താളമിട്ടു.  
 

Latest News