Wednesday , July   24, 2019
Wednesday , July   24, 2019

എ.എഫ്.സി കപ്പില്‍ മിനര്‍വക്ക് ഭാഗ്യ സമനില

ധാക്ക - ബംഗ്ലാദേശിലെ ധാക്ക അബഹാനി ക്ലബ്ബില്‍ നിന്ന് അതിശക്തമായ വെല്ലുവിളി നേരിട്ടെങ്കിലും എ.എഫ്.സി കപ്പ് ഫുട്‌ബോളില്‍ മിനര്‍വ പഞ്ചാബ് 2-2 സമനിലയുമായി രക്ഷപ്പെട്ടു. അബഹാനി നിരവധി തുറന്ന അവസരങ്ങള്‍ പാഴാക്കി. 
മഹ്മൂദ് അല്‍ അമാനയും (പതിനാറാം മിനിറ്റ്) ശ്രേയസ് ഗോപാലനും (42) മിനര്‍വക്കു വേണ്ടി സ്‌കോര്‍ ചെയ്തു. രണ്ടു തവണയും നിമിഷങ്ങള്‍ക്കകം അബഹാനി തിരിച്ചടിച്ചു. ഇരുപതാം മിനിറ്റില്‍ നബീബ് ജിബോണും നാല്‍പത്തെട്ടാം മിനിറ്റില്‍ സണ്‍ഡേ ചിസോബയും ആതിഥേയരുടെ ഗോളുകള്‍ കണ്ടെത്തി. 
ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീമായ ചെന്നൈയന്‍ എഫ്.സിയോട് മിനര്‍വ ഗോള്‍രഹിത സമനില നേടിയിരുന്നു.

Latest News