Sorry, you need to enable JavaScript to visit this website.

ഖത്തര്‍ ലോകകപ്പിലേക്ക് ഏഷ്യക്ക് കിക്കോഫ്‌

ക്വാലാലംപൂര്‍ - ഏഷ്യയിലെ ഏറ്റവും താഴ്ന്ന റാങ്ക് ടീമുകളുടെ പ്ലേഓഫിനുള്ള നറുക്കെടുപ്പ് മലേഷ്യയിലെ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ആസ്ഥാനത്ത് അരങ്ങേറിയതോടെ 2022 ല്‍ ഖത്തര്‍ ആതിഥ്യമരുളുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടിലേക്ക് ഏഷ്യ ചുവടുവെപ്പ് ആരംഭിക്കുന്നു. ഏഷ്യയിലെ ഏറ്റവും റാങ്കിംഗ് കുറഞ്ഞ 12 ടീമുകളാണ് ജൂണ്‍ ആറ് മുതല്‍ 11 വരെ നടക്കുന്ന പ്ലേഓഫില്‍ ഏറ്റുമുട്ടുക. വിജയിക്കുന്ന ആറ് ടീമുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടും. ജപ്പാന്‍, ഓസ്‌ട്രേലിയ, ഇറാന്‍, തെക്കന്‍ കൊറിയ തുടങ്ങിയ ഏഷ്യയിലെ ഒന്നാം നിര ടീമുകള്‍ രണ്ടാം റൗണ്ട് മുതലാണ് മത്സര രംഗത്തിറങ്ങുക. ഇന്ത്യക്കും പ്ലേഓഫ് റൗണ്ട് കളിക്കേണ്ടതില്ല.  
സെപ്റ്റംബറില്‍ ആരംഭിക്കുന്ന രണ്ടാം റൗണ്ടില്‍ 40 ടീമുകള്‍ മാറ്റുരക്കും. അഞ്ച് ടീമുകളുള്ള എട്ട് ഗ്രൂപ്പുകളിലായാവും മത്സരം. എട്ട് ഗ്രൂപ്പുകളിലെയും ചാമ്പ്യന്മാരും നാല് മികച്ച രണ്ടാം സ്ഥാനക്കാരും മൂന്നാം റൗണ്ടിലേക്ക് മുന്നേറും. ഈ ടീമുകള്‍ 2023 ല്‍ തെക്കന്‍ കൊറിയയിലോ ചൈനയിലോ നടക്കുന്ന ഏഷ്യന്‍ കപ്പിനും യോഗ്യത നേടും. 

Latest News