Sorry, you need to enable JavaScript to visit this website.

വാട്‌സാപ്പും ഫേസ്ബുക്കും തിരിച്ചെത്തി; ഇന്‍സ്റ്റഗ്രാമും ലഭ്യം

ജിദ്ദ- ലോക വ്യാപകമായി തടസ്സപ്പെട്ട ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ മണിക്കൂറുകള്‍ക്കുശേഷം തിരിച്ചെത്തി. മിക്ക രാജ്യങ്ങളിലും മൂന്ന് സമൂഹ മാധ്യമങ്ങളും തടസ്സപ്പെട്ടിരുന്നു. ചില രാജ്യങ്ങളില്‍ ഫേസ് ബുക്ക് സാധാരണ നിലയിലായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഫേസ് ബുക്ക് കുടുംബത്തിത്തെ മൂന്നു വമ്പന്‍ ശൃംഖലകള്‍ ഒരുമിച്ചു പണിമുടക്കിയത് ഇതു രണ്ടാം തവണയാണ്. കഴിഞ്ഞ മാസം ലോകത്തിന്റെ പല ഭാഗങ്ങളിലും നിശ്ചലമായ ഫേസ്ബുക്കിന്റെ തകരാര്‍ പരിഹരിക്കാന്‍ 24 മണിക്കൂറെടുത്തിരുന്നു.  
ആദ്യമായാണ് ഒരു ദിവസം മുഴുവനായി ഫേസ് ബുക്കിന്റെ പ്രവര്‍ത്തനം തടസപ്പെട്ടത്. ഇതിനൊപ്പം പ്രവര്‍ത്തനം മുടങ്ങിയ ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പും വീണ്ടെടുത്തത് 14 മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു. സെര്‍വറില്‍ മാറ്റംവരുത്തിയതുകൊണ്ടാണ് തടസ്സമുണ്ടായതെന്നായിരുന്നു അന്ന് വിശദീകരിച്ചത്.

 

Latest News