Sorry, you need to enable JavaScript to visit this website.

കാത്തലിക് സിറിയന്‍ ബാങ്കിന്റെ പേര് മാറുന്നു 

കൊച്ചി: പ്രാഥമിക ഓഹരി വില്‍പനയ്ക്ക് മുന്നോടിയായി കേരളം ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്കിന്റെ പേര് മാറുന്നു. സിഎസ്ബി ബാങ്ക് ലിമിറ്റഡ് എന്നായിരിക്കും ബാങ്കിന്റെ പുതിയ പേര്. ബാങ്ക് ഏതെങ്കിലും മതത്തിന്റെ സ്ഥാപനമാണെന്ന തെറ്റിദ്ധാരണ മൂലം നിരവധി ബിസിനസ് അവസരങ്ങള്‍ നഷ്ടമാകുന്നതുകൊണ്ടാണ് പേര് മാറ്റുന്നത്. പേര് മാറ്റുമെങ്കിലും ബാങ്കിന്റെ ആസ്ഥാനം തൃശ്ശൂര്‍ തന്നെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബറില്‍ ഓഹരികള്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് ബാങ്ക് പേര് മാറ്റത്തിന് അനുമതി തേടി ഓഹരി ഉടമകള്‍ക്ക് കത്തയച്ചിട്ടുണ്ട്. ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ ഈയിടെ കനേഡിയന്‍ കമ്പനിയായ 'ഫെയര്‍ഫാക്‌സ്' ഏറ്റെടുത്തിരുന്നു. ഈ അവസരത്തില്‍ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തുന്നതിനും ബാങ്ക് അനുമതി തേടിയിട്ടുണ്ട്.

Latest News