Sorry, you need to enable JavaScript to visit this website.

13 വയസ്സില്‍ മുന്നൂറിലേറെ  പേര്‍ക്ക് ജോലി നല്‍കി തിലക് 

മുംബൈ-കളിച്ച് നടക്കേണ്ട ചെറുപ്രായത്തില്‍ സംരംഭക രം?ഗത്ത് ചുവടുറപ്പിച്ച കൊച്ചുമിടുക്കന്‍. 13ാം വയസ്സില്‍ സ്വന്തം ബിനിനസ് ആരംഭിച്ച് 300ല്‍ അധികം പേര്‍ക്ക് ജോലി നല്‍കിയിരിക്കുകയാണ് മുംബൈ സ്വദേശിയായ തിലക് മെഹ്ത. ലോജിസ്റ്റിക് രംഗത്ത് പേപ്പേഴ്‌സ് ആന്‍ഡ് പാഴ്‌സല്‍സ് എന്ന പാഴ്‌സല്‍ സര്‍വ്വീസ് സ്ഥാപനമാണ് ഈ കുട്ടി സംരഭകന്‍ ആരംഭിച്ചിരിക്കുന്നത്അവധി ആഘോഷിക്കാനായി അമ്മാവന്റെ വീട്ടിലെത്തിയ തിലക് തന്റെ ചില പുസ്തകങ്ങള്‍ അവിടെ മറന്നു വച്ച് തിരികെ വീട്ടിലെത്തി. പിറ്റേന്ന് പരീക്ഷയായതിനാല്‍ ആ പുസ്തകങ്ങള്‍ അന്ന് തന്നെ ആവശ്യമുണ്ടായിരുന്നു. അതിനാല്‍ പല പാഴ്‌സല്‍ ഏജന്‍സികള്‍ തിരിക്കിയെങ്കിലും അന്ന് തന്നെ പുസ്തമെത്തിക്കാന്‍ കഴിയുന്ന ഏജന്‍സികള്‍ കണ്ടെത്താനായില്ല. മാത്രമല്ല വലിയ തുകയായിരുന്നു പാഴ്‌സല്‍ ഏജന്‍സികള്‍ ഈടാക്കിയിരുന്നത്. ഈ സംഭവമാണ് തിലകിലെ സംരംഭകനെ ഉണര്‍ത്തിയത്. ഒരു പാഴ്‌സല്‍ അതേ നഗരത്തിലുള്ള വ്യക്തിയ്ക്ക് എത്തിക്കുന്നതിന് 200 മുതല്‍ 250 രൂപ വരെയാണ് പല കമ്പനികളും ഈടാക്കിയിരുന്നത്. എന്നാല്‍ കുറഞ്ഞ ചെലവില്‍ പാഴ്‌സല്‍ സര്‍വ്വീസ് എന്നതായിരുന്നു തിലകിന്റെ സ്വപ്നം. ബിസിനസ് ഡബ്ബാവാലകള്‍ക്ക് ഒപ്പം തന്റെ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ തിലക് കണ്ടെത്തിയത് ഡബ്ബാവാലകളെയാണ്. വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓഫീസുകളിലും എത്തിക്കുന്ന ഡബ്ബാവാല സര്‍വ്വീസുകാര്‍ക്ക് അധിക വരുമാനം ലഭിക്കുന്ന രീതിയിലാണ് തിലക് തന്റെ ബിസിനസ് പ്ലാന്‍ ചെയ്തത്. നഗരത്തിന്റെ മുക്കും മൂലയും അറിയാവുന്ന ഡബ്ബാവാലകള്‍ക്ക് പാഴ്‌സല്‍ സര്‍വ്വീസ് ഒരിയ്ക്കലും ഒരു ശ്രമകരമായ ജോലിയല്ല.   പിതാവിന്റെ പിന്തുണ തന്റെ ബിസിനസ് ആശയത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ തിലകിന്റെ പിതാവ് വിശാല്‍ പൂര്‍ണ പിന്തുണയുമായി ഒപ്പം നിന്നു. ബിസിനസിന് ആവശ്യമായ ആപ്പ് ഉണ്ടാക്കുന്നതിനായി പണം ചെലവാക്കിയതും പിതാവ് തന്നെയാണ്. പേപ്പര്‍ ആന്‍ഡ് പാഴ്‌സല്‍ എന്നാണ് സ്റ്റാര്‍ട്ട് അപ് സംരംഭത്തിന് തിലക് പേര് നല്‍കിയത്.

Latest News