Sorry, you need to enable JavaScript to visit this website.

കൊടും ചൂട്; കോട്ടയത്ത് പാടശേഖരത്തിന് തീപ്പിടിച്ച് റെയില്‍പാത പുകയില്‍ മുങ്ങി

കൊടും ചൂടില്‍ കോട്ടയത്ത് പാടശേഖരത്തിന് തീപ്പിടിച്ച് റെയില്‍പാത പുകയില്‍ മുങ്ങിയപ്പോള്‍.

കോട്ടയം- കൊടും ചൂട് കാരണം കോട്ടയത്ത് പാടശേഖരത്തിന്് തീപ്പിടിച്ച് റെയില്‍പാത പുകയില്‍ മുങ്ങി. ട്രെയിന്‍ ഗതാഗതവും താറുമാറായി. റെയില്‍പാത കടന്നുപോകുന്ന പാടശേഖരത്തിന് തീപ്പിടിച്ചാണ് റെയില്‍പാത പൂര്‍ണമായും പുകയില്‍ മുങ്ങിയത്. മണിക്കൂറുകളെടുത്താണ് തീയണച്ചത്്. ഇതുമൂലം തീവണ്ടികള്‍ വൈകിയാണ് ഓടുന്നത്്. തീവണ്ടികളുടെ വേഗം കുറച്ചതാണ് കാരണം. മൂലവട്ടത്തിന് സമീപം മാടമ്പുകാട്ട് പാടശേഖരത്തിനാണ്് തീപ്പിടിച്ചത്. തരിശു പാടശേഖരത്തില്‍ തീയും പുകയും പടര്‍ന്നു. പാടത്തിന് നടുവിലൂടെ കടന്നു പോകുന്ന റെയില്‍പാതയില്‍ പുക നിറഞ്ഞതോടെ ട്രെയിന്‍ ഗതാഗതവും ഭീഷണിയിലായി.

ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് മൂലവട്ടം മാടമ്പുകാട് ഭാഗത്ത് തരിശു പാടശേഖരത്തില്‍ തീ പടര്‍ന്നു പിടിച്ചത്. പാടശേഖരത്തിന്റെ ഒരു മൂലയില്‍ നിന്നും പടര്‍ന്ന തീ അതിവേഗം പാടം മുഴുവനും വ്യാപിച്ചു. പുല്ല് നന്നായി ഉണങ്ങിക്കിടന്നതിനാല്‍, തീ പടരുന്നത് അതിവേഗമായിരുന്നു. ഇവിടെ നല്ല കാറ്റുണ്ടായിരുന്നത് തീ ആളിക്കത്താന്‍ ഇടയാക്കി.

കോട്ടയത്തു നിന്നും മൂന്ന് യൂണിറ്റ് അഗ്‌നിരക്ഷാ സേന സ്ഥലത്ത് എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് തീ മറ്റു പ്രദേശങ്ങളിലേയ്ക്ക് പടരാതിരിക്കാനുളള വഴിയാണ് ചെയ്തത്്. പാടശേഖരത്തിന് സമീപത്ത് നിരവധി വീടുകളുണ്ടായിരുന്നു. ഈ വീടുകളിലേയ്ക്ക് തീ പടരാതിരിക്കാനാണ് അഗ്‌നിരക്ഷാ സേന ശ്രമിച്ചത്. എന്നാല്‍, പുക റെയില്‍വേ ട്രാക്കിലേയ്ക്ക് പടര്‍ന്നു. പ്രദേശത്തെ വീടുകള്‍ ഏറെയും പുകയില്‍ മുങ്ങുകയും ചെയ്തു. തീ പടര്‍ന്നതല്ല കത്തിച്ചതാണെന്നും പറയപ്പെടുന്നു.

 

 

Latest News