Sorry, you need to enable JavaScript to visit this website.

കോഫി മേക്കറില്‍ സ്വര്‍ണം; മലയാളി യുവാവ് പിടിയില്‍

കോയമ്പത്തൂര്‍-കോഫി മേക്കര്‍ മെഷീനില്‍ കടത്താന്‍ ശ്രമിച്ച 39.84 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലയാളി യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശി ജംഷീദാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്.

ഷാര്‍ജയില്‍നിന്ന് കോയമ്പത്തൂരിലേക്ക് വന്ന എയര്‍ അറേബ്യ വിമാനത്തിലാണ് ഇയാള്‍ ഇലക്ട്രാണിക് ഉപകരണങ്ങളോടൊപ്പം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.  ഇയാളുടെ ബാഗുകള്‍ പരിശോധിക്കുന്നതിനിടയില്‍ കോഫി മെഷീന്‍ കണ്ടെത്തിയിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച നടത്തിയ വിശദമായ പരിശോധനയിലാണ് മെഷീന്റെ ഉള്ളിലെ വെള്ളം തിളപ്പിക്കുന്ന കപ്പിനുള്ളിലായി കട്ടിയില്ലാത്ത സിലിണ്ടറുകള്‍ക്കുള്ളില്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചു.

 

Latest News