Sorry, you need to enable JavaScript to visit this website.

വോട്ടുണ്ടോ പരിശോധിക്കാൻ, വിപുലമായ സംവിധാനം

മലപ്പുറം- ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പുറത്തിറക്കിയ വോട്ടർപട്ടികയിൽ പേരുണ്ടോയെന്നു പരിശോധിക്കാൻ വിപുലമായ സംവിധാനം. നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടലായ www.nvsp.in എന്ന വെബ് സൈറ്റിൽ പേര് തിരയാൻ അവസരമുണ്ട്. സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറുടെ www.ceo.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിക്കാനാകും. 1950 എന്ന നമ്പറിൽ കോൾ സെന്ററിൽ നിന്നും വിവരം ലഭ്യമാകും. ഈ നമ്പറിൽ തന്നെ എസ്.എം.എസ് മുഖേനെയും വിവരം ലഭിക്കും. ECI<space> തിരിച്ചറിയൽ കാർഡ് നമ്പർ എന്ന ഫോർമാറ്റിലാണ് എസ്.എം.എസ് അയക്കേണ്ടത്. Voter Helpline എന്ന മൊബൈൽ ആപ്പിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകും.

Latest News