Sorry, you need to enable JavaScript to visit this website.

ഗോളി ബിലാല്‍  ബ്ലാസ്റ്റേഴ്‌സില്‍

കൊച്ചി - ഐ-ലീഗ് ഫുട്‌ബോള്‍ ടീം റിയല്‍ കശ്മീരിന്റെ ഗോള്‍കീപ്പര്‍ ബിലാല്‍ ഖാന്‍ അടുത്ത ഐ.എസ്.എല്‍ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ വല കാക്കും. ഐ-ലീഗിലെ മികച്ച ഗോളിയായി ബിലാല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നേരത്തെ ഗോകുലം കേരള എഫ്.സിയുടെ കളിക്കാരനായിരുന്നു ബിലാല്‍. അണ്ടര്‍-17 ലോകകപ്പ് കളിച്ച തൃശൂര്‍ക്കാരന്‍ കെ.പി രാഹുലിനെ കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് ടീമിലെടുത്തിരുന്നു. ബിലാല്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. നേരത്തെ പൂനെ എഫ്.സി ടീമിലുണ്ടായിരുന്നുവെങ്കിലും ഐ.എസ്.എല്ലില്‍ അരങ്ങേറാന്‍ ്‌വസരം കിട്ടിയിരുന്നില്ല. 
കശ്മീരിന്റെ 19 ലീഗ് മത്സരങ്ങളില്‍ ഒമ്പതിലും ബിലാല്‍ ഗോള്‍ വഴങ്ങിയില്ല. ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മുഹമ്മദന്‍ സ്‌പോര്‍ടിംഗ്, ഹിന്ദുസ്ഥാന്‍ എഫ്.സി ടീമുകള്‍ക്കും ഇരുപത്തിനാലുകാരന്‍ കളിച്ചിരുന്നു. അണ്ടര്‍-17 ലോകകപ്പ് കളിച്ച ധീരജ് സിംഗാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം ഗോളി. എഫ്.സി ഗോവക്ക് ലോണായി നല്‍കിയ നവീന്‍കുമാറും ടീമിലുണ്ട്. 

Latest News