Sorry, you need to enable JavaScript to visit this website.

മെല്ലെത്തുടങ്ങി, ഗയ്ല്‍ കത്തിക്കയറി

ജയ്പൂര്‍ - മെല്ലെ തുടങ്ങിയ ശേഷം ക്രിസ് ഗയ്ല്‍ കത്തിക്കയറിയതോടെ രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐ.പി.എല്‍ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. 47 പന്തില്‍ 79 റണ്‍സടിച്ച ഗയ്‌ലും 29 പന്തില്‍ 46 റണ്‍സുമായി പുറത്താവാതെ നിന്ന സര്‍ഫറാസ് ഖാനുമാണ് പഞ്ചാബിനെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. 
കെ.എല്‍ രാഹുലിനെയും (4) മായാങ്ക് അഗര്‍വാളിനെയും (22) തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടതോടെ ഗയ്ല്‍ സാവധാനമാണ് മുന്നേറിയത്. ആദ്യ 27 പന്തില്‍ 29 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. പതിമൂന്നാം ഓവറിലാണ് പഞ്ചാബ് 100 പിന്നിട്ടത്. എന്നാല്‍ അവസാന 20 പന്തില്‍ ഗയ്ല്‍ 50 റണ്‍സടിച്ചു. രാജസ്ഥാന്‍ പെയ്‌സ്ബൗളര്‍ ജെഫ്രി ആര്‍ച്ചര്‍ നാലോവറില്‍ 17 റണ്‍സ് മാത്രമാണ് വഴങ്ങിയത്. എന്നാല്‍ വന്‍ വില കൊടുത്ത് രാജസ്ഥാന്‍ നിലനിര്‍ത്തിയ ജയ്‌ദേവ് ഉനാദ്കത് മൂന്നോവറില്‍ 44 റണ്‍സ് വിട്ടുകൊടുത്തു. 
 

Latest News