Sorry, you need to enable JavaScript to visit this website.

ദേശീയ പാര്‍ട്ടികള്‍ക്ക്  ഭൂരിപക്ഷം ലഭിക്കില്ല -നവീന്‍ പട്‌നായിക്

ഭുവനേശ്വര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രാദേശിക നേതാക്കളുടെ പ്രാധാന്യം വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. ദക്ഷിണേന്ത്യയിലേയ്ക്ക് കടന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് മുന്‍തൂക്കം.  
ഇത്തവണ തിരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് പ്രാദേശിക പാര്‍ട്ടികളുടെ സഹായം വേണ്ടി വരുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഒഡീഷ മുഖ്യമന്ത്രിയുടെ പ്രസ്താവന മാധ്യമ ശ്രദ്ധ നേടുകയാണ്. 
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബിജെഡി അദ്ധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക് പറഞ്ഞു. ഒഡീഷയില്‍ ബിജെഡി 21 സീറ്റുകള്‍ നേടുമെന്നും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ബിജെഡി നിര്‍ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. നയാഗഡില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒഡീഷയില്‍ ആകെ 21 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. 2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെഡി 20 സീറ്റുകളില്‍ വിജയിച്ചിരുന്നു.

Latest News