Sorry, you need to enable JavaScript to visit this website.

ഐഎസിന്റെ കഥകഴിഞ്ഞെന്ന് യുഎസ്; സിറിയയില്‍ അവസാന ഭീകരരും മാളത്തിനു പുറത്ത്

ദമസ്‌ക്കസ്- സിറിയയില്‍ ഭീകരസംഘടനയായ ഐഎസിനെ പരാജയപ്പെടുത്തിയെന്ന് യുഎസ് അവകാശപ്പെട്ടതിനു പിന്നാലെ മാളങ്ങളില്‍ ഒളിച്ചിരിക്കുകയായിരുന്ന അവസാന ഭീകരരും പുറത്തു വന്നു തുടങ്ങിയതായി എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു. വിദൂര ഗ്രാമമായ ബഗൂസിലെ തകര്‍ന്നടിഞ്ഞ ടണലുകളില്‍ നിന്ന് നിരവധി പേര്‍ പുറത്തിറങ്ങി കീഴടങ്ങിയതായാണ് റിപോര്‍ട്ട്. ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന സിറിയന്‍ ഗ്രാമമാണ് ബഗൂസ്. പുറത്തു വന്നവരില്‍ ഏറെ പുരുഷന്മാരാണ്. ഇനിയും ചിലര്‍ ടണലുകളില്‍ ഒളിച്ചിരിക്കുന്നുണ്ടാകമെന്ന് സൂചനയുണ്ട്. സിറിയയില്‍ ഐഎസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന അവസാന മേഖലയും തിരിച്ചുപിടിച്ചതായി വിമത സേനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതു ലോക നേതാക്കള്‍ സ്വാഗതം ചെയ്തിരുന്നു. 

അതേസമയം ഐഎസ് പൂര്‍ണമായും തകര്‍ന്നെങ്കിലും ബാക്കിയായ ആയരിക്കണക്കിന് വിദേശ ഭീകരര്‍ ഭീഷണിയാണെന്ന് കുര്‍ദുകള്‍ നയിക്കുന്ന വിമത സേന പറയുന്നു. ഇവര്‍ ടൈം ബോംബുകളാണെന്നും ലോകം ഈ പ്രശ്‌നത്തിന് ഉടനടി പരിഹാരം കാണമെന്നും സിറിയയിലെ കുര്‍ദുകള്‍ ആവശ്യപ്പെട്ടു. സിറയക്കാരും ഇറാഖുകാരുമല്ലാത്ത ആയിരക്കണക്കിന് ഐഎസ് ഭീകരരും അവരുടെ ഭ്യരമാരും കുട്ടികളുമാണ് പിടിയിലുള്ളത്. 54 രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. ഇവര്‍ ഞങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനു ഭീഷണിയും ബാധ്യതയുമായിരിക്കുകയാണെന്ന് സിറിയയിലെ കുര്‍ദിഷ് മേഖലയുടെ വിദേശകാര്യ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു.

ബഗൂസില്‍ നടത്തി ഭീകരവിരുദ്ധ ഓപറേഷന്റെ അവസാന 20 ദിവസങ്ങളിലായി കീഴടങ്ങിയ ഭീകരരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായും അദ്ദേഹം പറയുന്നു. കൂടാതെ ഐഎസിന്റെ നിശബ്ദ സെല്ലുകളാണ് ഇനി ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു. മേഖലയില്‍ വിമത സേന ഭീകരരെ തുടച്ചു നീക്കാനുള്ള നടപടികള്‍ ഇപ്പോഴും തുടരുകയാണ്. മേഖലയുടെ ദീര്‍ഘകാല സുരക്ഷ ഉറപ്പു വരുത്തുന്നതിനായ ഈ ഓപറേഷന്‍ അതിശക്തവും കാര്യക്ഷമവുമായി നടത്തി വരികയാണെന്ന് യുഎസ് സഖ്യസേനയുടെ പിന്തുണയുള്ള വിമത സേന വ്യക്തമാക്കി.

യുഫ്രട്ടീസ് താഴ്‌വരയിലെ ഐഎസിന്റെ ശക്തി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് മാസങ്ങല്‍ നീണ്ട ആക്രമണം ശക്തമാക്കിയതോടെയാണ് ഭീകരരും അവരുടെ കുടുംബവും പതിയെ ബഗൂസിലേക്ക് നീങ്ങിയത്. ചിലര്‍ രക്ഷപ്പെട്ടു. എന്നാല്‍ നിരവധി വിദേശികള്‍ അവിടെ തന്നെ തങ്ങി. ഇവരില്‍ പലരും കീഴടങ്ങുകയോ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയോ ആണുണ്ടായത്.

ജനുവരി മുതല്‍ 66,000 ഐഎസിന്റെ അവസാന താവളം ഉപേക്ഷിച്ചു പോയെന്ന് വിമത സേന പറയുന്നു. ഇവരില്‍ 5000ഓളം ഭീകരരും 24000ഓളം വരുന്ന അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടും. യുഫ്രട്ടീസ് തീരത്ത് താവളമടിച്ച നിരവധി പേരെയാണ് സേന ശക്തി ഉപയോഗിച്ച് തുരത്തിയത്.

pjfn2dd

Latest News