Sorry, you need to enable JavaScript to visit this website.

ഈജിപ്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയെ സൗദി ഇന്റർപോൾ പിടികൂടി 

കയ്‌റോ- ഈജിപ്തിൽ കൊലപാതകക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടതിന് ശേഷം ജയിൽചാടിയ പ്രതിയെ സൗദി ഇന്റർപോൾ പിടികൂടി. 2016ൽ ഗർബിയ ഗവർണറേറ്റിലെ അൽമഹല്ല മർകസിൽ നടന്ന കൊലപാതകക്കേസിലാണ് ഇയാൾ അറസ്റ്റിലായിരുന്നത്. എന്നാൽ ശിക്ഷാവിധി നടപ്പിലാക്കുന്നതിന് മുമ്പായി ഇയാൾ സൗദിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഈജിപ്ഷ്യൻ അധികൃതർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. ഇയാളെ വൈകാതെ ഈജിപ്ഷ്യൻ അധികൃതർക്ക് കൈമാറും.

Tags

Latest News