Sorry, you need to enable JavaScript to visit this website.

ദമാമിൽ യന്ത്രമനുഷ്യരുടെ എക്‌സിബിഷൻ ഇന്ന്

ദമാം- കിഴക്കൻ പ്രവിശ്യയുടെ സാംസ്‌കാരിക, പൈതൃകോത്സവ നഗരിയിൽ ഇന്ന് റോബോട്ടിക് എക്‌സിബിഷനും സമ്മേളനവും സംഘടിപ്പിക്കും. മൗസിമുശ്ശർഖിയയോട് അനുബന്ധിച്ച് 
ജുബൈൽ, യാമ്പു റോയൽ കമ്മീഷൻ ആണ് ഇത്തരത്തിൽ 
വ്യത്യസ്തമായി പരിപാടി ഒരുക്കുന്നത്. കിംഗ് അബ്ദുല്ല കൾച്ചറൽ സെന്ററിൽ നടക്കുന്ന റോബോട്ടിക് കോൺഫ്രൻസിൽ ജുബൈൽ റോയൽ കമ്മീഷൻ സി.ഇ.ഒ എൻജി. മുസ്തഫ ബിൻ മുഹമ്മദ് അൽമഹ്ദി സംബന്ധിക്കും. നൂതന, സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ശാസ്ത്രീയ വിജ്ഞാനത്തെ പരിപോഷിപ്പിക്കുകയാണ് സമ്മേളനം വഴി ലക്ഷ്യമിടുന്നത്. റോബോട്ടുകളിലൂടെ കൃത്രിമ ബുദ്ധി പൂർണമായും പ്രയോജനപ്പെടുത്തുന്ന സമ്മേളനം 27 സെഷനുകളിലായാണ് അരങ്ങേറുക. 
മിഡിൽ ഈസ്റ്റിൽ റോബോട്ടുകളുടെ ഭാവിയും കൃതൃമബുദ്ധിയുടെ നിർമിതിയും, റോബോട്ടിക് വ്യവസായത്തിന്റെ പ്രസക്തി, ഭാവി സാങ്കേതികവിദ്യ എന്നീ അജണ്ടകൾക്ക് സമ്മേളനം ഊന്നൽ നൽകും. കൂടാതെ ഫോർത്ത് ഇൻഡസ്ട്രിയൽ റെവല്യൂഷൻ, റോബോട്ടിക്‌സ് ആന്റ് ആർട്ടിഫിഷൽ ഇന്റലിജൻസ് എന്നിവയെ കുറിച്ചും സമ്മേളനം സഗൗരവം ചർച്ച ചെയ്യും. 

Tags

Latest News