Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ടൂര്‍ ഗൈഡുകള്‍ക്ക് പരിശീലനം നല്‍കി

മദീന- വിസാ നടപടികളും മറ്റും ഉദാരമാക്കിയതോടെ സൗദി അറേബ്യയില്‍ കൂടുതലായി എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നു.

മദീനയിലെ സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് രണ്ട് ടൂര്‍ ഗൈഡ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റുമായി സഹകരിച്ചായിരുന്നു പരിശീലനം.

അഞ്ച് ദിവസം നീണ്ട പരിശീലന പരിപാടികളില്‍ 32 ഗൈഡുകള്‍ക്കാണ് ചരിത്ര വിവരണങ്ങള്‍ നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ പരിശീലനം നല്‍കിയത്.

 

Latest News