Tuesday , April   23, 2019
Tuesday , April   23, 2019

ബാബു ആന്റണി ഹോളിവുഡ് ചിത്രത്തില്‍ 

ലോസ്ഏഞ്ചല്‍സ്: മലയാള സിനിമയുടെ ആക്ഷന്‍ താരം  നടന്‍ ബാബു ആന്റണി ഹോളിവുഡിലേക്ക്. ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്. വാറന്‍ ഫോസ്റ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ബുള്ളറ്റ്‌സ് ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ് ഒരു ആക്ഷന്‍ ചിത്രമാണ്. റോബര്‍ട്ട് ഫര്‍ഹാം, കൈന മകോയ്, ഡാര്‍വിന്‍ മെഡീറോ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.
നറോബര്‍ട്ട് ഫര്‍ഹാമിന്റെ സുഹൃത്തായാണ് ബാബു ആന്റണി വേഷമിടുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് യുഎസില്‍ പുരോഗമിക്കുകയാണ്.
അടുത്തിടെ നിവിന്‍ പോളി നായകനായെത്തിയ കായംകുളം കൊച്ചുണ്ണി, മിഖായേല്‍ എന്നീ ചിത്രങ്ങളില്‍ ബാബു ആന്റണി അഭിനയിച്ചിരുന്നു. ഇതില്‍ കായംകുളം കൊച്ചുണ്ണിയില്‍ ശക്തമായ വേഷമാണ് ബാബു ആന്റണി കൈകാര്യം ചെയ്തത്.

Latest News