Sorry, you need to enable JavaScript to visit this website.

സര്‍ഫ് എക്‌സല്‍ എന്ന് കരുതി സംഘികള്‍  പണി കൊടുത്തത് മൈക്രോ സോഫ്റ്റ് എക്‌സലിന് 

മുംബൈ: സര്‍ഫ് എക്‌സലിന്റെ പേരിലെ വാലറ്റമായ 'എക്‌സല്‍' മൂലം പണികിട്ടിയത് 'മൈക്രോസോഫ്റ്റ് എക്‌സലിന്. വെറും പണിയല്ല, എട്ടിന്റെ പണി തന്നെ കിട്ടി.  ഉത്തരേന്ത്യയിലെ പ്രധാന ഉത്സവമായ ഹോളി ആഘോഷത്തെ അടിസ്ഥാനമാക്കി ഡിറ്റര്‍ജന്റ് പൗഡറായ സര്‍ഫ് എക്‌സല്‍ പുറത്തുവിട്ട പരസ്യം സംഘപരിവാര്‍ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. 
ഹോളി ആഘോഷിക്കുന്നതിന്റെ ഭാഗമായി വഴി യാത്രക്കാരുടെ നേര്‍ക്ക് നിറങ്ങള്‍ വലിച്ചെറിയുന്ന കുട്ടികളില്‍ നിന്നും വെള്ള വസ്ത്രം ധരിച്ച് മുസ്ലീം പള്ളിയിലേക്ക് പോകുന്ന തന്റെ സുഹൃത്തിനെ സംരക്ഷിക്കുന്ന പെണ്‍കുട്ടി, ഇതാണ് പരസ്യത്തിന്റെ തീം. 
സൈക്കിളില്‍ ആണ്‍കുട്ടിയെ പെണ്‍കുട്ടി പള്ളിയില്‍ കൊണ്ടുചെന്നാക്കുന്നതും പ്രാര്‍ഥനയ്ക്ക് ശേഷം നിറങ്ങള്‍ കൊണ്ട് കളിക്കാം എന്ന് പറഞ്ഞ് ആണ്‍കുട്ടി പള്ളിയിലേക്ക് കയറി പോകുന്നതുമാണ് അവസാന ഭാഗത്തുള്ളത്. 
മത സൗഹാര്‍ദ്ദം ആഹ്വാനം ചെയ്യുന്ന പരസ്യത്തിനെതിരെ, ലൗ ജിഹാദിനെ പോത്സാഹിപ്പിക്കുന്നു എന്ന ആരോപണമാണ് സംഘപരിവാര്‍ ഉയര്‍ത്തിയത്. പരസ്യത്തിന്റെ ഉള്ളടക്കം ഇഷ്ടപ്പെടാത്തവര്‍ സര്‍ഫ് എക്‌സല്‍ ബഹിഷ്‌കരിക്കുക എന്ന മുദ്രാവാക്യത്തില്‍ സോഷ്യല്‍ മീഡിയാ പ്രചരണങ്ങള്‍ നടത്തിയിരുന്നു. ബോയ്‌ക്കോട്ട് സര്‍ഫ് എക്‌സല്‍ ക്യാമ്പയിന്‍ ട്വിറ്ററിലും വ്യാപകമായിരുന്നു.  എന്നാല്‍ മത സൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കുന്ന പരസ്യത്തിന് വലിയ പിന്തുണ ലഭിച്ചു. സര്‍ഫ് എക്‌സലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ലൈക്കുകളുടെ എണ്ണവും കൂടി. പരസ്യ വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണവും വന്‍തോതില്‍ വര്‍ധിച്ചു. ഇതോടെ പരസ്യത്തിന് വലിയ പ്രചാരവും ലഭിച്ചു.
എന്നാല്‍ പണികിട്ടിയത് മൈക്രോ സോഫ്റ്റ് എക്‌സലിനാണ്. ഒരു കാരണവുമില്ലാതെ മൈക്രോ സോഫ്റ്റ് എക്‌സല്‍ ചീത്തവിളി കേള്‍ക്കുകയാണ്. കൂടാതെ, ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ മൈക്രോ സോഫ്റ്റ് എക്‌സല്‍ ആപ്പിന്റെ റിവ്യൂ ബോക്‌സിലും സര്‍ഫ് എക്‌സ് എല്‍ വിരുദ്ധ കമന്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ, വണ്‍ സ്റ്റാര്‍ റേറ്റിംഗും  നല്‍കിയിട്ടുണ്ട്. പതിവു പോലെ സംഘികള്‍ മൈക്രോ സോഫ്റ്റിന്റെ ജ•ദേശം പാക്കിസ്ഥാനാണെന്ന് തിരിച്ചറിഞ്ഞിട്ടുമുണ്ട്. 

Latest News