Tuesday , April   23, 2019
Tuesday , April   23, 2019

ഇത്ര സിംപിള്‍ ആയിരുന്നോ? പൈനാപ്പിള്‍ ഇങ്ങനേയും തിന്നാം; ട്വിറ്ററില്‍ വൈറലായ വിഡിയോ

പരുക്കന്‍ തൊലിയുള്ള പൈനാപ്പിള്‍ എങ്ങനെ വേഗത്തില്‍ മുറിച്ച് തിന്നാന്‍ പാകത്തിലാക്കാം എന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പല വിഡിയോകളും പ്രചരിച്ചിട്ടുണ്ട്. ഇവയില്‍ ചിലതിലൊക്കെ കാണിക്കുന്ന പോലെ ചെയ്യണമെങ്കില്‍ അത്യാവശ്യം കൈവഴക്കം ആവശ്യവുമാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തമായ ഒന്നാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായ 'പൈനാപ്പിള്‍ തീറ്റ' രീതി. രണ്ടു ദിവസം മുമ്പ് സ്വീഡിഷ് ഇറാനിയനായ ഡെനിസ് നഗിസാദെ എന്ന യുവാവാണ് ട്വിറ്ററില്‍ പുതിയൊരു 'പൈനാപ്പിള്‍ തീറ്റ' വിഡിയോ പോസ്റ്റ് ചെയ്തത്. ഇതുകണ്ട് ട്വിറ്ററിലുള്ളവരെല്ലാം മൂക്കത്ത് വിരല്‍വച്ചു, ഇത്ര സിംപിള്‍ ആയിരുന്നോ? എന്ന് ആശ്ചര്യപ്പെട്ടു. മൂന്നു ദിവസത്തിനിടെ രണ്ടു കോടിയോളം പേര്‍ കണ്ട ആ വിഡിയോ ഇതാണ് : 

പീസയ്ക്കു ടോപ്പിങായി പൈനാപ്പിള്‍ കഷണങ്ങള്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി സമൂഹ മാധ്യമങ്ങളില്‍ ലോകത്തൊട്ടാകെ വലിയൊരു ചര്‍ച്ച തന്നെ വര്‍ഷങ്ങളായി നടന്നു വരുന്നുണ്ട്. പൈനാപ്പിള്‍ ടോപ്പിങിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്ന രണ്ടു ചേരികള്‍ ഇപ്പോഴും ശക്തമാണ്. ഇവര്‍ക്കിടയിലേക്കാണ് ടോപ്പിങും അലങ്കാരങ്ങളും ഒന്നുമില്ലാതെ സിംപിളായി പൈനാപ്പിള്‍ കൈ കൊണ്ട് മുറിച്ചു തിന്നുന്ന വിഡിയോ വന്നു വീണിരിക്കുന്നത്. ഒരു പൈനാപ്പിള്‍ വാങ്ങി പരീക്ഷിച്ചാല്‍ അറിയാം ബാക്കി.
 

Latest News