Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പിടിയിലായ വിദേശികള്‍ 26 ലക്ഷം കവിഞ്ഞു

റിയാദ് - പതിനാറു മാസത്തിനിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായ നിയമ ലംഘകരുടെ എണ്ണം 26 ലക്ഷം കവിഞ്ഞു. ഇക്കാലയളവില്‍ 20,46,421 ഇഖാമ നിയമ ലംഘകരും 4,01,804 തൊഴില്‍ നിയമ ലംഘകരും 1,78,355 നുഴഞ്ഞുകയറ്റക്കാരും അടക്കം ആകെ 26,26,580 നിയമ ലംഘകരാണ് പിടിയിലായത്.
16 മാസത്തിനിടെ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച 44,133 പേരും അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടുന്നതിന് ശ്രമിച്ച 1,893 പേരും നിയമ ലംഘകര്‍ക്ക് സഹായ സൗകര്യങ്ങള്‍ ചെയ്തു കൊടുത്ത 3,382 വിദേശികളും 1,077 സൗദി പൗരന്മാരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇക്കാലയളവില്‍ 6,64,931 നിയമ ലംഘകരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Latest News