Sorry, you need to enable JavaScript to visit this website.

ഇസ്രായില്‍ വെടിവെപ്പില്‍ 20 ഫലസ്തീനികള്‍ക്ക് പരിക്ക്

ഗാസ- അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇസ്രായില്‍ സേന നടത്തിയ വെടിവെപ്പില്‍ 20 ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി ഇസ്രായിലും അറിയിച്ചു.
വെള്ളിയാഴ്ച ഇസ്രായില്‍ അധിനിവേശ സേന നടത്തിയ വെടിവെപ്പിലാണ് 20 ഗാസക്കാര്‍ക്ക് പരിക്കേറ്റതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അതിര്‍ത്തി വേലിക്ക് സമീപം 11,000 കലാപകാരികളും പ്രകടനക്കാരും തമ്പടിച്ചിരുന്നുവെന്ന് ഇസ്രായില്‍ സേന പറഞ്ഞു. ജനക്കൂട്ടം സൈനികര്‍ക്കുനേര നടത്തിയ കല്ലേറിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നും സൈന്യം അവകാശപ്പെട്ടു.
ഇസ്രായില്‍ ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷമായി അതിര്‍ത്തിയില്‍ പ്രതിഷേധം തുടരുകയാണ്. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും അതിര്‍ത്തിയില്‍ നടക്കുന്ന പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്നു. 250 ഫലസ്തീനികള്‍ ഇതുവരെ അതിര്‍ത്തിയിലെ പ്രകടനത്തിനിടെ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. രണ്ട് ഇസ്രായില്‍ സൈനികരും കൊല്ലപ്പെട്ടു.

 

Latest News