Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ വനിതാ ടീം തുര്‍ക്കിയില്‍ കളിക്കും

ന്യൂദല്‍ഹി - ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം തുര്‍ക്കിയില്‍ 27 ന് ആരംഭിക്കുന്ന ടര്‍ക്കിഷ് വിമണ്‍സ് കപ്പില്‍ പങ്കെടുക്കും. റുമാനിയ, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ ടീമുകുളുള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇന്ത്യ. ഫ്രാന്‍സ് ബി ടീം, ജോര്‍ദാന്‍, വടക്കന്‍ അയര്‍ലന്റ്, തുര്‍ക്കി ടീമുകളാണ് ഗ്രൂപ്പ് ബി-യില്‍. രണ്ട് ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാര്‍ ഫൈനലില്‍ ഏറ്റുമുട്ടും. മാര്‍ച്ചില്‍ ഒളിംപിക് യോഗ്യതാ മത്സരങ്ങളും സാഫ് വനിതാ ചാമ്പ്യന്‍ഷിപ്പും കളിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ഈ വര്‍ഷം ഹോങ്കോംഗിലും ഇന്തോനേഷ്യയിലും ഭുവനേശ്വറില്‍ നടക്കുന്ന ഹീറോ ഗോള്‍ഡ് കപ്പിലും ഇന്ത്യന്‍ ടീം കളിച്ചിരുന്നു. 

Latest News