Sorry, you need to enable JavaScript to visit this website.

എലിഫന്റ ദ്വീപിലേക്ക് ഇനി  ഊബര്‍ ബോട്ടില്‍ പോകാം 

മുംബൈ- ലോകമെങ്ങും സുപരിചിതമാണ് ഊബര്‍ ടാക്‌സികള്‍. ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലും ഓണ്‍ലൈന്‍ ടാക്‌സി സേവനം ഇപ്പോള്‍ ലഭ്യമാണ്. ഭക്ഷണ വിതരണ മേഖലയിലേക്കും ഊബര്‍ ബിസിനസ് വ്യാപിപ്പിച്ചു. ഇപ്പോഴിതാ ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്ന സ്പീഡ്‌ ബോട്ടുകളുമയി ഊബര്‍ ജലഗതാഗത രംഗത്തേക്കും കാലെടുത്തുവക്കുകയാണ്. മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യ താജില്‍നിന്നും എലഫന്റ ദ്വീപിലേക്കും  അലീബാഗിലേക്കുമാണ് ഊബര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓലൈന്‍ ബോട്ട് സര്‍വീസ് ആരംഭിക്കുന്നത്. ഊബര്‍ ആപ്പ് വഴി ബോട്ട് യാത്രക്കായുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. 20 മിനിറ്റുകൊണ്ട് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന തരത്തിലാവും ബോട്ട് സര്‍വിസ്.

മുംബൈ മാരിടൈം ബോര്‍ഡുമായി ചേര്‍ന്നാണ് ഊബര്‍ ജലഗതാഗത സേവനം ലഭ്യമാക്കുന്നത്. ആറുമുതല്‍ 8 വരെ സീറ്റുകളുള്ള ചെറുബോട്ടിന് 5,700 രൂപയും, 10 സീറ്റുകളുള്ള ബോട്ടിന് 9,500 രൂപയുമാണ് നിലവില്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക്. പരീക്ഷണ സര്‍വീസുകള്‍ വിജയകരമായാല്‍ മുംബൈയിലും ബോട്ട് സര്‍വീസ് ആരംഭിക്കുമെന്ന് മുംബൈ പോര്‍ട്ട് ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.

എലിഫന്റ ദ്വീപിനെ കുറിച്ച് അറിയേണ്ടതെല്ലാം

പാറകളില്‍ കൊത്തുപണികളുള്ള ഗുഹാക്ഷേത്രങ്ങളുംഎലിഫന്റ ഗുഹകളും ഈ ദ്വീപിനെസഞ്ചാരപ്രിയരുടെഇഷ്ടസന്ദര്‍ശനകേന്ദ്രങ്ങളിലൊന്നാക്കുന്നു. പാറകളില്‍ മനോഹരമായി കൊത്തിയെടുത്ത ശില്‍പങ്ങള്‍ കൊണ്ട്എലിഫന്റ ഗുഹകള്‍ആകര്‍ഷകമാണ്. 1987-ല്‍യുനെസ്‌കോ ലോകപൈതൃക സ്ഥാനങ്ങളിലൊന്നായിഉള്‍പ്പെടുത്തിയ എലിഫന്റാ ഗുഹകളില്‍ അര്‍ധനാരീശ്വര പ്രതിമ, കല്യാണസുന്ദര ശിവന്‍, കൈലാസം ഉയര്‍ത്തുന്ന രാവണന്‍, അണ്ഡകാരമൂര്‍ത്തി, നടരാജന്‍ എന്നീ ശില്‍്പങ്ങളാല്‍ വളരെ ആകര്‍ഷകമാണ്.ഒമ്പതാം നൂറ്റാണ്ടു മുതല്‍ പതിമൂന്നാം നൂറ്റാണ്ടു വരെ ഭരണം നടത്തിയിരുന്ന സില്‍ഹാര വംശജരുടെ കാലത്താണ് ഈ ശില്‍പങ്ങളിലധികവും പണികഴിക്കപ്പെട്ടത്. ചില കല്‍പ്രതിമകള്‍ ഏഴാം നൂറ്റാണ്ടു മുതല്‍ പത്താം നൂറ്റാണ്ടു വരെ ഭരിച്ച രാഷ്ട്രകൂട വംശജരുടെകാലത്ത് നിര്‍മ്മിച്ചവയാണ്.

മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്നും ഫെറിയില്‍ എളുപ്പത്തില്‍ ഈ ദ്വീപിലേക്കെത്താവുന്നതാണ്. ഏകദേശം10 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ദ്വീപ് പട്ടണത്തിന്റെ തെക്കു-കിഴക്കേ തീരത്തെത്താം. ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ നിന്നും ദിവസേനയുള്ള ബോട്ടുകളില്‍ ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ എലഫന്റ ദ്വീപില്‍ എത്തിചേരാവുന്നതാണ്. ബോട്ടുയാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ഗേറ്റ്വേയില്‍ തന്നെ ലഭ്യമാണ്. രാവിലെ 9 മണിക്കു തുടങ്ങുന്ന ബോട്ടു സര്‍വീസ് ഉച്ചയ്ക്ക് 2 മണിയോടെ അവസാനിക്കുന്നു. ബോട്ടിറങ്ങുന്നിടത്തു നിന്നുള്ള തുടങ്ങുന്ന നടവഴി ഗുഹകളിലേക്ക് പ്രവേശിക്കുന്ന ചവിട്ടു പടികളിലേക്കു നീളുന്നു. വിനോദ സഞ്ചാരികള്‍ക്ക് രാത്രി കാലങ്ങളില്‍ ദ്വീപില്‍ തങ്ങാന്‍ അനുവാദമില്ല.

Latest News