Sorry, you need to enable JavaScript to visit this website.

കൊച്ചു ആരാധകന് ക്രിസ്റ്റിയാനോയുടെ കൈയൊപ്പ്

ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിനായി ജിദ്ദയിലെത്തിയ യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ആരാധകര്‍ക്കൊപ്പം സമയം ചെലവിട്ടു. സെല്‍ഫിക്കായി പോസ് ചെയ്തും ഓട്ടോഗ്രാഫ് ഒപ്പിട്ടും ആരാധകരെ ക്രിസ്റ്റ്യാനൊ സന്തോഷിപ്പിച്ചു. യുവന്റസ് ജഴ്‌സിയുമായി വന്ന കൊച്ചു ആരാധകന്റെ കുപ്പായത്തിലും ക്രിസ്റ്റ്യാനൊ കൈയൊപ്പ് ചാര്‍ത്തി. ഏഴാം തവണയാണ് യുവന്റസ് വിദേശ മണ്ണില്‍ സൂപ്പര്‍ കോപ്പക്കായി ഇറങ്ങുക. ഇന്ന് രാത്രി ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് മത്സരം. 
യുവന്റസ്, മിലാന്‍ ടീമുകള്‍ ഇന്നലെ സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്നു. 
 

Latest News