Sorry, you need to enable JavaScript to visit this website.

ഒമ്പത് ദിവസത്തിനിടെ ജെസൂസിന് ഏഴ് ഗോള്‍

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഗബ്രിയേല്‍ ജെസൂസ് ഉജ്വല ഫോമില്‍. പരിക്കു കാരണം സെര്‍ജിയൊ അഗ്വിരൊ പുറത്തിരുന്നപ്പോഴാണ് ജെസൂസിന് വീണ്ടും അവസരം കിട്ടിയത്. ലോകകപ്പിനു ശേഷം മങ്ങിയ ബ്രസീല്‍ താരത്തിന് ഇത് വീണു കിട്ടിയ അവസരമായി.
പത്തു പേരായിച്ചുരുങ്ങിയ വുള്‍വര്‍ഹാംപ്റ്റനെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി 30 ന് തകര്‍ത്തപ്പോള്‍ ഗബ്രിയേല്‍ ജെസൂസ് രണ്ടു ഗോള്‍ നേടി. മൂന്ന് ടൂര്‍ണമെന്റിലായി ഒമ്പത് ദിവസത്തിനിടെ ഇരുപത്തൊന്നുകാരന്‍ നേടിയത് ഏഴ് ഗോളാണ്. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് നാല് പോയന്റ് പിന്നിലാണ് സിറ്റി.

Latest News