Sorry, you need to enable JavaScript to visit this website.

പന്ത്രണ്ടാം വയസ്സില്‍ ഗുകേഷ് ഗ്രാന്റ്മാസ്റ്റര്‍

ചെന്നൈ സ്വദേശി ഡി. ഗൂകേഷ് ഇന്ത്യയുടെ പ്രായം കുറഞ്ഞ ചെസ് ഗ്രാന്റ്മാസ്റ്ററായി. ലോകത്തെ പ്രായം കുറഞ്ഞ ഗ്രാന്റ്മാസ്റ്റര്‍മാരില്‍ രണ്ടാമനാണ് ഏഴാം ക്ലാസുകാരന്‍. 12 വയസ്സും ഏഴ് മാസവും 17 ദിവസവുമാണ് ഗൂകേഷിന്റെ പ്രായം. 12 വയസ്സും 10 മാസവുമുള്ളപ്പോള്‍ ഗ്രാന്റ്മാസ്റ്ററായ ചെന്നൈയിലെ തന്നെ ആര്‍. പ്രഗനനന്ദയായിരുന്നു ഇതുവരെ ഇന്ത്യയുടെ പ്രായം കുറഞ്ഞ ഗ്രാന്റ്മാസ്റ്റര്‍. 12 വയസ്സും ഏഴ് മാസവുമുള്ളപ്പോള്‍ ഗ്രാന്റ്മാസ്റ്ററായ ഉക്രൈന്റെ സെര്‍ജി കിരിയാകിന്‍ മാത്രമാണ് ഗൂകേഷിനെക്കാള്‍ മുന്നില്‍. 
ഡോക്ടര്‍മാരായ ഡി. രജനികാന്തിന്റെയും ജെ. പത്മകുമാരിയുടെയും മകനായ ഗൂകേഷ് 2013 ലാണ് ചെസ് ഗൗരവമായി എടുത്തത്. കൗതുകമെന്നു പറയാം പ്രഗനനന്ദയുടെ കളി കണ്ട ശേഷമായിരുന്നു ഇത്. ദല്‍ഹി ഇന്റര്‍നാഷനല്‍ ചെസ്സിലാണ് ഗൂകേഷ് മൂന്നാമത്തെ ഗ്രാന്റ്മാസ്റ്റര്‍ നോം സ്വന്തമാക്കിയത്. 

Latest News