Sorry, you need to enable JavaScript to visit this website.

അഞ്ച് ഗോള്‍ ത്രില്ലറില്‍ ഓസ്‌ട്രേലിയ, ചാമ്പ്യന്മാര്‍ ജയിച്ചത് ഇഞ്ചുറി ടൈമില്‍

ഇഞ്ചുറി ടൈം ഗോളില്‍ സിറിയയെ 3-2 ന് തോല്‍പിച്ച നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ ബി-യില്‍ നിന്ന് ജോര്‍ദാന്‍ നേരത്തെ പ്രി ക്വാര്‍ട്ടറിലെത്തിയിരുന്നു. ഫലസ്തീനും ജോര്‍ദാനും ഗോള്‍രഹിത സമനില പാലിച്ചു. 
ആദ്യ മത്സരത്തില്‍ തോറ്റ ശേഷം നോക്കൗട്ടിലെത്താന്‍ സമനിലയെങ്കിലും ആവശ്യമായ ഓസ്‌ട്രേലിയ രണ്ടു തവണ ലീഡ് കളഞ്ഞുകുളിച്ചിരുന്നു. ഇഞ്ചുറി ടൈമില്‍ ടോം റോജിച്ചാണ് അവരെ രക്ഷിച്ചത്. 
ജോര്‍ദാന്‍ ഏഴ് പോയന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഓസ്‌ട്രേലിയക്ക് (6) പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഫലസ്തീന്‍ (2). സിറിയക്ക് ഒരു പോയന്റേയുള്ളൂ. ഫലസ്തീന് നോക്കൗട്ട് സാധ്യത നിലനില്‍ക്കുന്നു. ഓസ്‌ട്രേലിയ പ്രി ക്വാര്‍ട്ടറില്‍ ജപ്പാനെയോ ഉസ്‌ബെക്കിസ്ഥാനെയോ നേരിടും.  

Latest News