Sorry, you need to enable JavaScript to visit this website.

ഐ.സി.സിക്ക്  ഇന്ത്യന്‍ സി.ഇ.ഒ

ജൂലൈയിലെ ലോകകപ്പിനു ശേഷം സ്ഥാനമൊഴിയുന്ന മുന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ്കീപ്പര്‍ ഡേവ് റിച്ചാഡ്‌സനു പകരം ഇന്ത്യയുടെ മനു സാഹ്‌നി ഐ.സി.സി ചീഫ് എക്‌സിക്യൂട്ടിവായി സ്ഥാനമേല്‍ക്കും. സിംഗപ്പൂര്‍ സ്‌പോര്‍ട്‌സ് ഹബ്ബിന്റെ ചീഫ് എക്‌സിക്യൂട്ടിവായും ഇ.എസ്.പി.എന്‍ സ്റ്റാര്‍സ്‌പോര്‍ട്‌സിന്റെ മാനേജിംഗ് ഡയരക്ടറായും അമ്പത്തിരണ്ടുകാരന്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുട്‌ബോള്‍ കമ്പനി ലിമിറ്റഡിന്റെ നോണ്‍ എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ സ്ഥാനവും വഹിച്ചിരുന്നു. 22 വര്‍ഷത്തെ അനുഭവപരിചയവുമായാണ് സാഹ്‌നി ഐ.സി.സിയിലേക്ക് വരുന്നതെന്ന് പ്രസിഡന്റ് ശശാങ്ക് മനോഹര്‍ പറഞ്ഞു. 
ക്രിക്കറ്റ് ഓപറേഷന്‍സ് ജനറല്‍ മാനേജറായി ഐ.സി.സിയില്‍ ചേര്‍ന്ന റിച്ചാഡ്‌സന്‍ 2012 ലാണ് സി.ഇ.ഒ ആയത്. പകരക്കാരനായി നാലു പേരെ പരിഗണിച്ചിരുന്നു. നാലു പേരും ക്രിക്കറ്റ് രംഗത്തുനിന്ന് ഉള്ളവരായിരുന്നില്ല. സാഹ്‌നിയുടെ മുന്‍ഗാമികളെല്ലാം ക്രിക്കറ്റ് രംഗത്തുനിന്ന് വന്നവരായിരുന്നു. 

Latest News