Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 40 വര്‍ഷം മുമ്പ് അവര്‍ വന്നു പാടി; വൈറലായി അപൂര്‍വ ചിത്രങ്ങള്‍

റിയാദ്- അമേരിക്കന്‍ മ്യൂസിക് ബാന്‍ഡ് സ്റ്റാര്‍ബക്ക് 1970-കളില്‍ സൗദി അറേബ്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
1978 ല്‍ അമേരിക്കന്‍ ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ക്കുവേണ്ടിയുള്ള വിനോദ പരിപാടികള്‍ക്കാണ് എണ്ണ ഭീമനായ അറാംകോ സ്റ്റാര്‍ബക്കിനെ സൗദിയില്‍ എത്തിച്ചിരുന്നത്. രണ്ടാഴ്ച നീണ്ടുനിന്ന പര്യടനത്തില്‍ സൗദിയുടെ കിഴക്കന്‍ തീരത്തെ വിവിധ കേന്ദ്രങ്ങളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.

http://malayalamnewsdaily.com/sites/default/files/2019/01/15/band5.jpg
കിഴക്കന്‍ പ്രവിശ്യയിലെ നൊസ്റ്റാള്‍ജിക് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുള്ള മുഹമ്മദ് അല്‍ ഖലീഫയാണ് ട്വിറ്ററിലൂടെ വീണ്ടും ജനസമക്ഷമെത്തിച്ചത്. എട്ട് വര്‍ഷം മുമ്പ് ഈ ഫോട്ടോകള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇത്രയേറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നില്ല.
ജന്മനാടായ അല്‍ അഹ്‌സയുടെ പഴയ ഫോട്ടോകള്‍ക്കായുള്ള അന്വേഷണത്തിലാണ് ഈ ചിത്രങ്ങള്‍ മുഹമ്മദ് അല്‍ ഖലീഫയുടെ ശ്രദ്ധയില്‍ പെട്ടത്. അല്‍ അഹ്‌സ പര്‍വത നിരകളും പ്രധാന കേന്ദ്രങ്ങളും മാര്‍ക്കറ്റുകളുമൊക്കെ ഗായക സംഘം സന്ദര്‍ശിക്കുന്നതാണ് ചിത്രങ്ങള്‍. ദഹറാനും അബ്‌ഖൈഖും സന്ദര്‍ശിക്കുന്ന ചിത്രങ്ങളുമുണ്ട്.
സ്റ്റാര്‍ബക്ക്‌സ് ബാന്‍ഡില്‍ പ്രമുഖ ഗിത്താറിസ്റ്റ് ഡേറില്‍ കട്‌സിന്റെ മകള്‍ ഡേവീ ഹോളിഫീല്‍ഡാണ് ആദ്യം ഈ ഫോട്ടോകള്‍ ഫേസ് ബുക്കില്‍ പങ്കുവെച്ചിരുന്നത്. അന്തരിച്ച സംഗീതജ്ഞന് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ടുള്ള പേജില്‍ സൗദി ടൂര്‍ അടക്കം 800 ലേറെ ഫോട്ടോകളാണ് ഷെയര്‍ ചെയ്തിരുന്നത്.

http://malayalamnewsdaily.com/sites/default/files/2019/01/15/band10.jpg

http://malayalamnewsdaily.com/sites/default/files/2019/01/15/band14.jpg

Latest News