Sorry, you need to enable JavaScript to visit this website.

സ്വര്‍ണ വില കുതിച്ചുയര്‍ന്നു 

മുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ക്കറ്റ് ട്രെന്‍ഡ് സൂചിപ്പിക്കുന്നതനുസരിച്ച് ഉത്സവകാലത്തിനുശേഷം വിവാഹ സീസണ്‍ ആരംഭിച്ചതോടെ സ്വര്‍ണ്ണത്തോടൊപ്പം സ്വര്‍ണ്ണവിലയ്ക്കും തിളക്കമേറുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തിന്റെ  തുടക്കത്തില്‍ സ്വര്‍ണ വിലയില്‍ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ്ണത്തിന്റെ  വില ഗ്രാമിന് 30 രൂപയാണ് കൂടിയത്.  


 

Latest News