Sorry, you need to enable JavaScript to visit this website.

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

കൊല്ലം- കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രത്തിനു സമര്‍പ്പിച്ചു.  ആശ്രാമം മൈതാനത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി.സദാശിവം എന്നിവരും ജനപ്രതിനിധികളും സംബന്ധിച്ചു.
മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. കേരളത്തിലെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു .. ബഹുമാനിക്കുന്നു ... ദൈവത്തിന്റെ സ്വന്തം നാട് സന്ദര്‍ശിക്കാന്‍ കഴിഞ്ഞതിലൂടെ ഞാന്‍ അനുഗ്രഹീതനായി.
സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് ബൈപ്പാസ് നിര്‍മിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുംബൈ-കന്യാകുമാരി കോറിഡോര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. ചില പദ്ധതികള്‍ മുടങ്ങികിടക്കുകയാണ്. 30 വര്‍ഷമായി മുടങ്ങി കിടക്കുന്ന പദ്ധതികളുണ്ട്. ഇത് ജനങ്ങളോടുള്ള ക്രൂരതയാണ്. പദ്ധതികള്‍ വൈകിപ്പിച്ച് പൊതുപണം പാഴാക്കരുത്. എല്ലാവരുടേയും വികസനമാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം. കേരളത്തിന്റെ വികസനത്തിന് കേന്ദ്രം വലിയ പരിഗണന നല്‍കി. നിരവധി പദ്ധതികള്‍ക്ക് കേരളത്തിന് കേന്ദ്രം പണം അനുവദിച്ചു. കേരള പുനര്‍നിര്‍മ്മാണത്തിനായി കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ജി. സുധാകരന്‍ സ്വാഗതം പറഞ്ഞു.

 

Latest News