Sorry, you need to enable JavaScript to visit this website.

കിംഗ് കോഹ്‌ലിക്ക് 39

നായകന്‍ വിരാട് കോഹ്‌ലി മുപ്പത്തൊമ്പതാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ വിജയപ്രതീക്ഷ നിലനിര്‍ത്തി. ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറിയില്‍ (131) ഒമ്പതിന് 298 എന്ന വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ഓസീസിനെതിരെ തുടക്കം മുതല്‍ ഇന്ത്യ റണ്‍റെയ്റ്റ് നിലനിര്‍ത്തി. എങ്കിലും അച്ചടക്കത്തോടെ എറിഞ്ഞ ഓസീസ് ഇന്ത്യക്ക് പഴുതുകള്‍ അനുവദിച്ചില്ല. രണ്ട് സിക്‌സറും അഞ്ച് ബൗണ്ടറിയും മാത്രമാണ് കോഹ്‌ലിയുടെ ഇന്നിംഗ്‌സില്‍. അവസാന ഏഴോവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 61 റണ്‍സ് വേണം. 
 

Latest News