Sorry, you need to enable JavaScript to visit this website.

ജിദ്ദയിലെ പ്രശസ്ത ഡോക്ടര്‍ വി.പി. മുസതഫ അന്തരിച്ചു

ജിദ്ദ- അല്‍റയാന്‍ പോളി ക്ലിനിക്കില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ഡോ. വി.പി മുസ്തഫ നാട്ടില്‍ നിര്യാതനായി. 75 വയസ്സായിരുന്നു. നാല് ദിവസം മുമ്പാണ് നാട്ടിലേക്ക് പോയത്. 24 വര്‍ഷം റയാന്‍ ക്ലിനിക്കില്‍ ചീഫ് ഫിസിഷ്യനും മെഡിക്കല്‍ ഡയരക്ടറുമായിരുന്ന ഡോ. മുസ്തഫ ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, മറ്റു രാജ്യക്കാര്‍ക്കും പ്രിയങ്കരനായ ഡോക്ടറായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹം പാണ്ടിക്കാട് പ്രവാസി അസോസിയഷന്‍ സംഗമത്തില്‍ സംബന്ധിച്ചിരുന്നു.
ഇന്ന് പുലര്‍ച്ച 5.30 ന് ഫറോക്ക് ചെറുവണ്ണൂരിലെ വസതിയിലായിരുന്നു അന്ത്യം.
പാണ്ടിക്കാട് സ്വദേശിയാണ്. മൃതദേഹം ഫറോക്കിലെ വസതിയില്‍നിന്ന് പാണ്ടിക്കാട് വണ്ടൂര്‍ റോഡില്‍ കാഞ്ഞിരപ്പടിയിലെ തറവാട്ടു വീട്ടിലെത്തിക്കും. വൈകിട്ട് നാല് മണിക്ക് പാണ്ടിക്കാട് ജുമാ മസ്ജിദിലാണ് മയ്യിത്ത് നമസ്‌കാരം. ഭാര്യ: നഫീസ.

 

Latest News