Sorry, you need to enable JavaScript to visit this website.

പൊടിക്കാറ്റും തണുപ്പും; സൗദിയില്‍ ശനിയാഴ്ച വരെ കാലാവസ്ഥാ ചാഞ്ചാട്ടം

റിയാദ് - സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ പൊടിക്കാറ്റും ശൈത്യവും അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് അറിയിച്ചു.
ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ അറാര്‍, റഫ്ഹ, തുറൈഫ്, അല്‍ജൗഫ് പ്രവിശ്യയില്‍ സകാക്ക, ഖുറയ്യാത്ത്, ത്വബര്‍ജല്‍, തബൂക്കില്‍ തൈമാ, അല്‍വജ്, ഉംലജ്, ദിബാ, ഹഖ്ല്‍, ഹായിലില്‍ അല്‍ഗസാല, അല്‍ഹായിത്, ബഖ്ആ, മദീന പ്രവിശ്യയില്‍ യാമ്പു, അല്‍ഉല, ബദ്ര്‍, അല്‍റായിസ്, അല്‍അയ്‌സ്, ഖൈബര്‍, വാദി അല്‍ഫറഅ് എന്നിവിടങ്ങളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിക്കാറ്റിനും അതിശൈത്യത്തിനും സാധ്യതയുണ്ട്.
മക്ക പ്രവിശ്യയില്‍ തുര്‍ബ, റനിയ, അല്‍ഖുര്‍മ, ജിദ്ദ, ദഹ്ബാന്‍, റാബിഗ്, ഖുലൈസ്, അല്‍കാമില്‍, ബഹ്‌റ എന്നിവിടങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളിലും അല്‍ഖസീം പ്രവിശ്യയില്‍ ബുറൈദ, ഉനൈസ, അല്‍മിദ്‌നബ്, ബുകൈരിയ, അല്‍ബദായിഅ്, റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍ഖര്‍ജ്, മജ്മ, ശഖ്‌റാ, അല്‍സുല്‍ഫി, ഖുവൈഇയ, ദവാദ്മി, അഫ്‌ലാജ്, വാദി ദവാസിര്‍, കിഴക്കന്‍ പ്രവിശ്യയില്‍ ഹഫര്‍ അല്‍ബാത്തിന്‍, ഖൈസൂമ, നഈരിയ, ദമാം, ജുബൈല്‍, അല്‍ഖഫ്ജി, ദഹ്‌റാന്‍, അല്‍ഹസ, നജ്‌റാന്‍ പ്രവിശ്യയിലെ ശറൂറ എന്നിവിടങ്ങളിലും പൊടിക്കാറ്റിനും അതിശൈത്യത്തിനും സാധ്യതയുണ്ട്. ഭൂരിഭാഗം പ്രവിശ്യകളിലും ഈ ദിവസങ്ങളില്‍ നേരിയ തോതിലുള്ള മഴക്കും സാധ്യത കാണുന്നു.
ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ അറാറിലും തുറൈഫിലും ഖുറയ്യാത്തിലും ത്വബര്‍ജലിലും ജബലുല്ലോസും അല്‍ഖാനും അടക്കമുള്ള ഹൈറേഞ്ചുകളിലും ബുധനാഴ്ച രാത്രി മുതല്‍ വ്യാഴാഴ്ച രാവിലെ വരെ നേരിയ തോതിലുള്ള മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് പറഞ്ഞു.

 

Latest News