Sorry, you need to enable JavaScript to visit this website.

ദുബായില്‍ എന്തെല്ലാം മാമാങ്കങ്ങള്‍, പലതുമറിയാതെ സാധാരണക്കാര്‍

ദുബായ്- രാജ്യത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുന്നതൊന്നും ജോലിയില്‍ വ്യാപൃതരായ പല വിദേശികളും അറിയുന്നില്ല. ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ യു.എ.ഇയിലാണ് നടക്കുന്നതെന്ന് തനിക്കറിയില്ലെന്ന് പതിമൂന്നു വര്‍ഷമായി ദുബായില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇന്ത്യക്കാരന്‍ ഹൈദര്‍ പറയുന്നു. ദുബായ് റോഡുകളിലെ കടുത്ത തിരക്ക് സമ്മാനിക്കുന്ന തലവേദനയെക്കുറിച്ചാണ് ഹൈദറിന് പറയാനുള്ളത്. കുറ്റകൃത്യങ്ങള്‍ കാര്യമായി നടക്കാത്ത നഗരമാണ് ദുബായ്. ജീവനക്കാര്‍ ഡ്യൂട്ടി പൂര്‍ത്തിയായി ഓഫീസുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പുറത്തിറങ്ങുന്ന, വൈകീട്ട് അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെയുള്ള നേരത്ത് എയര്‍പോര്‍ട്ടില്‍ നിന്ന് അല്‍ഹസീസ് ഡിസ്ട്രിക്ടിലെ ബഗ്ദാദ് സ്ട്രീറ്റിലേക്കുള്ള പാതകളില്‍ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്കില്ലാത്ത സമയത്ത് എയര്‍പോര്‍ട്ടില്‍ നിന്ന് ഹോട്ടലിലേക്ക് ഏഴു മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ. ഇപ്പോള്‍ ഒരു മണിക്കൂര്‍ സമയമെടുക്കുന്നുണ്ടെന്ന് ഹൈദര്‍ പറയുന്നു.

ഏഷ്യന്‍ കപ്പ് മത്സരത്തില്‍ തായ്‌ലന്റിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തിയതൊന്നും മറ്റു പല ഇന്ത്യക്കാരെയും പോലെ ഹൈദറും കേട്ടിട്ടില്ല. ഫുട്‌ബോള്‍ ടീമുകളെക്കാള്‍ ജോലിക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ഹൈദര്‍ പറയുന്നു. ബഗ്ദാദ് സ്ട്രീറ്റിലെ ഒരു കോണില്‍ പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാനി റെസ്റ്റോറന്റിന്റെ പുറത്തുള്ള ഇരിപ്പിടത്തില്‍ കൂട്ടുകാരികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ഫിലിപ്പിനോ യുവതി മറിയക്കും ഇതു തന്നെയാണ് പറയാനുള്ളത്.

ഏഷ്യന്‍ ഫുട്‌ബോള്‍ കപ്പിനെക്കുറിച്ച് പൊതുസ്ഥലങ്ങളില്‍ മികച്ച നിലയില്‍ പരസ്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതൊന്നും ഹൈദറിന്റെ ശ്രദ്ധയില്‍ പതിഞ്ഞിട്ടില്ല. റെഡിമെയ്ഡ് വസ്ത്ര വില്‍പന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്പ്ലാഷ് കമ്പനിയുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പ്രശസ്തയായ ഇന്ത്യന്‍ നടിയെ കുറിച്ചാണ് ഹൈദര്‍ സംസാരിക്കുന്നത്. ഫുട്‌ബോളിനു പകരം  ക്രിക്കറ്റ് മത്സരമായിരുന്നെങ്കില്‍ ഡ്യൂട്ടി സമയത്തിനു ശേഷം താന്‍ കളി കാണാന്‍ പോകുമായിരുന്നെന്ന് ഹൈദര്‍ പറയുന്നു.

മറ്റൊരു ടാക്‌സി ഡ്രൈവറായ ഇന്ത്യക്കാരന്‍ അനസ് അബ്ദുറഹ്മാന്‍ ഹൈദറില്‍നിന്ന് വിഭിന്നമായി ഏഷ്യന്‍ കപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ടീം വിജയിച്ചതിനെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ എതിര്‍ ടീം ഏതായിരുന്നു എന്ന് കൃത്യമായി അനസിന് അറിയില്ല. മത്സരം നടക്കുമ്പോള്‍ താന്‍ ജോലിയിലായിരുന്നു. മത്സരങ്ങളുടെ സമയം ജോലി സമയത്തിന് നിരക്കുന്നതല്ല. അതുകൊണ്ടു തന്നെ മത്സരങ്ങള്‍ തനിക്ക് വീക്ഷിക്കുന്നതിന് കഴിയില്ലെന്നും അനസ് പറയുന്നു.

 

 

 

Tags

Latest News