Sorry, you need to enable JavaScript to visit this website.

ഹരിയാനയിൽനിന്ന് മലപ്പുറത്തെത്തിയ അതിഥി

മലബാർ മാണിക്യം എന്ന് പേരിട്ട് വിളിക്കുന്ന ഭീമൻ പോത്തുകുട്ടിയെ കാണാൻ വിവിധ നാടുകളിൽ നിന്ന് കർഷകരും വിദ്യാർത്ഥികളുമെത്തുന്നുണ്ട്. ഹരിയാനയെ പോലെ വടക്കാങ്ങരയും മലബാർ മാണിക്യത്തോടൊപ്പം ലോകശ്രദ്ധയിലേക്ക് ഉയരുകയാണ്. 

  മലബാർ മാണിക്യം എന്ന പേര് കിട്ടിയ ഹരിയാനയിലെ ഭീമൻ പോത്ത് മലപ്പുറത്ത് താരമാകുന്നു. വർഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളിലൂടെ താരമായി ലോക ശ്രദ്ധപിടിച്ചുപറ്റിയ ഹരിയാനയിലെ യുവരാജ് എന്ന ഭീമൻ പോത്തിന്റെ  കുട്ടിയാണ് മലബാർ മാണിക്യമായി മലപ്പുറത്തിന്റെ മണ്ണിൽ താരമായി മാറിയിട്ടുള്ളത്.
മലപ്പുറം വടക്കാങ്ങര കിഴക്കേ കുളമ്പ് സ്വദേശിയും കന്നുകാലി വളർത്തുകാരനുമായ ചോലോപ്പാറ മുനീറാണ് മാണിക്യത്തിന്റെ ഉടമ. വിലമതിക്കാനാകാത്ത എന്ത് വസ്തുക്കളും എത്ര വില കൊടുത്ത് വാങ്ങി സ്വന്തമാക്കി ശീലമുള്ള മലപ്പുറത്തുകാർക്കിടയിൽ വീണ്ടുംകൗതുകമുണർത്തുകയാണ് വടക്കാങ്ങരയിലെ മലബാർ മാണിക്യം ഭീമൻ പോത്ത്. എന്നാൽ
മലബാറിൽ ഇവൻ ഭീമനാണെങ്കിൽ അങ്ങ് ഹരിയാനയിൽ വെറും ശിശുവാണ്.സോഷ്യൽ മീഡിയയിൽ താരമായിരിക്കെയാണ് ഹരിയാനയിലെ യുവരാജ്  എന്ന ഭീമൻപോത്തിന്റെ കുട്ടിയെ   രണ്ടു വർഷം മുൻപ് ഒന്നര ലക്ഷം രൂപ മോഹവിലക്ക്മുനീർ സ്വന്തമാക്കിയത്. നൂറ്റി അമ്പത് കിലോ ഭാരമുള്ള പോത്തിൻ കുട്ടിയെസൂക്ഷ്മതയോടുകൂടി പരിപാലിച്ചു കർഷകർക്കിടയിൽ ഈ യുവ കർഷകൻ ശ്രദ്ധേയനായി.


ഗോതമ്പ് തവിട്, പരുത്തി പിണ്ണാക്ക്, ചോളം പൊടിച്ചത്, മുതിര തുടങ്ങിയവ ചേർത്ത് മിശ്രിതമാക്കിയാണ് രണ്ട് തവണ പ്രധാന ഭക്ഷണമാക്കി നൽകുന്നത്, ഇപ്പോൾ തൊള്ളായിരത്തി മുപ്പത് കിലോ ഭാരമുണ്ട്. ഏഴര കോടി രൂപ മോഹ വില പറഞ്ഞതോടെയാണ് ആയിരം കിലോക്ക് മുകളിൽ തൂക്കമുള്ള മുറ ഇനത്തിൽപെട്ട ഭീമൻ പോത്ത് ഹരിയാനയിൽ താരമാകുന്നത്.
മലബാർ മാണിക്യം എന്ന് പേരിട്ട് വിളിക്കുന്ന ഭീമൻ പോത്തുകുട്ടിയെ കാണാൻ വിവിധ നാടുകളിൽനിന്ന് കർഷകരും വിദ്യാർത്ഥികളുമെത്തുന്നുണ്ട്. ഹരിയാനയെ പോലെ വടക്കാങ്ങരയും മലബാർ മാണിക്യത്തോടൊപ്പം ലോകശ്രദ്ധയിലേക്ക് ഉയരുകയാണ്. 


 

Latest News