Sorry, you need to enable JavaScript to visit this website.

ഈ വർഷം 3 ഐ ഫോണുകളുമായി ആപ്പിൾ

പുതിയ ഐ ഫോൺ ഇറക്കിയിട്ട് ഏതാനും മാസങ്ങളെ ആയുള്ളൂവെങ്കിലും വീണ്ടും വിപണി കൊഴുപ്പിക്കാനൊരുങ്ങി ആപ്പിൾ. മൂന്നു കാമറകളുള്ള ഫോൺ ഉൾപ്പടെ ഈ വർഷം മൂന്ന് ഐഫോണുകൾ രംഗത്തിറക്കാനാണ് പരിപാടി. 

 ഐ ഫോൺ XI എന്ന പേര് ഈ സീരീസിന്  നൽകാനാണ് സാധ്യതയെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. അതോടൊപ്പം ഐ ഫോൺ  XI  മാക്സ് എന്നും ഐ ഫോൺ XR എന്ന പേരിലും രണ്ടു ഫോണുകളും ഇറക്കും. 

അടുത്തിടെയിറങ്ങിയ ഐ ഫോൺ XS സീരീസ് വിലക്കൂടുതൽ കാരണം  കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയില്ല. ഏറ്റവും കൂടിയ മോഡലിന് 1.45 ലക്ഷമായിരുന്നു ഈ സീരീസിന്റെ വില.

Latest News