Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയോടൊപ്പം വേദി  പങ്കിടില്ലെന്ന് വി.മുരളീധരൻ 

തിരുവനന്തപുരം- ഭരണഘടന ഉറപ്പുനൽകുന്ന മത സ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും സംരക്ഷിക്കാൻ തയാറാകാത്ത മുഖ്യമന്ത്രിയോടൊപ്പം വേദി പങ്കിടാൻ കഴിയില്ലെന്ന്  വി.മുരളീധരൻ എം.പി. 
പിണറായി വിജയൻ ഉദ്ഘാടകനായ കേരള പത്രപ്രവർത്തക യൂണിയൻ സമ്മേളന ചടങ്ങിൽ നിന്നാണ് എം.പി വിട്ടുനിൽക്കുക.
ശബരിമലയുടെ നിയന്ത്രണം ദേവസ്വം ബോർഡിൽ നിന്നും പോലീസ് ബലമായി ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. ശബരിമലയിലും പരിസര പ്രദേശങ്ങളിലും പോലീസ് രാജാണ് നടപ്പാക്കുന്നത്. ശശികല ടീച്ചറും, കെ.സുരേന്ദ്രനും ഉൾപ്പെടെയുള്ളവർ പോലീസ് രാജിന് ഇരയായവരാണ്.
ജനാധിപത്യ സംവിധാനത്തിൽ മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് മതസ്വാതന്ത്ര്യവും. മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ആരാധന സ്വാതന്ത്ര്യവും. ഇവ ഉറപ്പ് വരുത്തുന്നതിനുള്ള ചുമതലയാണ് ഭരണകൂടത്തിന്റേത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങൾ ഒരു ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

Latest News