Sorry, you need to enable JavaScript to visit this website.

ഇംഗ്ലണ്ട് സെമിയില്‍, സ്‌പെയിന്‍ പുറത്ത്



വെംബ്ലി - ലോകകപ്പ് റണ്ണേഴ്‌സ്അപ് ക്രൊയേഷ്യയെ 2-1 ന് തോല്‍പിച്ച് ഇംഗ്ലണ്ടും പൊരുതിക്കളിച്ച ഇറ്റലിയുമായി ഗോള്‍രഹിത സമനില നേടി യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ചുഗലും യൂറോപ്യന്‍ നാഷന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമി ഫൈനലിലെത്തി. ലോകകപ്പ് സെമി ഫൈനലില്‍ ക്രൊയേഷ്യയില്‍ നിന്നേറ്റ തിരിച്ചടിക്ക് സ്വന്തം മണ്ണില്‍ ഇംഗ്ലണ്ട് മറുപടി നല്‍കുകയായിരുന്നു. അമ്പത്തേഴാം മിനിറ്റില്‍ ആന്ദ്രെ ക്രമാരിച്ചിന്റെ ഗോളില്‍ ക്രൊയേഷ്യയാണ് ലീഡ് നേടിയത്. എഴുപത്തെട്ടാം മിനിറ്റില്‍ ജെസി ലിന്‍ഗാഡ് ഇംഗ്ലണ്ടിന് വേണ്ടി തിരിച്ചടിച്ചതോടെ ഇരു ടീമുകളും സെമി കാണാതെ പുറത്താകുന്ന അവസ്ഥയായിരുന്നു. ഈ മത്സരം സമനിലയില്‍ അവസാനിച്ചാല്‍ സ്‌പെയിന്‍ ഗ്രൂപ്പില്‍ നിന്ന് സെമി ഫൈനലിലേക്ക് മുന്നേറുമായിരുന്നു. എന്നാല്‍ കളി തീരാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു. ബെല്‍ജിയമോ സ്വിറ്റ്‌സര്‍ലന്റോ, ഫ്രാന്‍സോ നെതര്‍ലാന്റ്‌സോ ആയിരിക്കും അവശേഷിക്കുന്ന രണ്ട് സെമി ഫൈനലിസ്റ്റുകള്‍.
 

Latest News