Sorry, you need to enable JavaScript to visit this website.

ഡോ.നാസറിന് അല്‍ഖര്‍ജിന്റെ ആദരം

ആദരിക്കല്‍ ചടങ്ങില്‍ ഡോ.അബ്ദുല്‍ നാസര്‍ സംസാരിക്കുന്നു.

അല്‍ഖര്‍ജ്- രണ്ടര പതിറ്റാണ്ട് കാലമായി ആതുര രംഗത്ത് സേവനമനുഷ്ഠിക്കുന്നതോടൊപ്പം സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് അംഗീകാരമായി, ഡോ.അബ്ദുല്‍ നാസറിന് അല്‍ഖര്‍ജ് പ്രവാസി കൂട്ടായ്മ ആദരവ് നല്‍കി. നാട്ടിലെന്ന പോലെ ആതുര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുരംഗത്ത് സജീവമാകുന്നത് വളരെ കുറവാണെന്നിരിക്കെ, വിവിധ സംഘടനകളില്‍ സാന്നിധ്യമറിയിക്കുകയും ഇപ്പോള്‍ പി.എം. എഫിന്റെ നാഷണല്‍ കമ്മിറ്റി അധ്യക്ഷ പദവി വരെയെത്തിയിരിക്കുന്ന ഡോക്ടറുടെ സംഭാവനകള്‍ അഭിനന്ദനാര്‍ഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഒരു സംഘടനക്ക് നേതൃത്വം കൊടുക്കുമ്പോഴും മറ്റ് സംഘടനകളുമായി സഹകരിച്ചും സഹായിച്ചും മുന്നോട്ടു പോയതും മാതൃകാപരമാണ്.

http://malayalamnewsdaily.com/sites/default/files/2018/10/03/p3alkarge3-wa0002.jpg
എന്‍.ആര്‍.കെ ഫോറം ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള യോഗം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.വി.എ അസീസ് ചുങ്കത്തറ അധ്യക്ഷത വഹിച്ചു. അല്‍ദോസരി ജനറല്‍ മാനേജര്‍ അംബര്‍ അല്‍ ദോസരി, പി.എം. എഫ് ഗ്ലോബല്‍ പ്രസിഡന്റ് റാഫി പാങ്ങോട്, ജയന്‍ കൊടുങ്ങല്ലൂര്‍, അയ്യൂബ് കരൂപ്പടന്ന, ഡോ.സയ്യിദ് ഹാഷിം തങ്ങള്‍, ഇഖ്ബാല്‍ അരീക്കാടന്‍, യൂസുഫ് ഫൈസി (കെ.എം.സി.സി), ഗോപാലന്‍ (കേളി), സുരേഷ് ശങ്കര്‍ (ഒ.ഐ.സി.സി), അസ്‌കര്‍ പുന്നക്കാട് (നൈറ്റ് റൈഡേഴ്‌സ് ക്ലബ്),  അഷ്‌റഫ് മൗലവി (എസ്.കെ.ഐ.സി), ബഷീര്‍ ഫവാരിസ് (ഡബ്ല്യു.എം.എഫ്), മജീദ് ഷൊര്‍ണൂര്‍ (ഐ.എസ്.എഫ്), അബ്ദുല്‍ ജബ്ബാര്‍ (തനിമ), പോള്‍ പൊട്ടക്കല്‍ (എഡ്‌വ), നസീര്‍ വെങ്ങോലി പുറത്ത് (ജി.കെ.പി.എ), ജെസ്സി തോമസ് ടീച്ചര്‍, സെലിന്‍ സണ്ണി ടീച്ചര്‍, ലത എന്നിവര്‍ സംസാരിച്ചു. സംഘടനാ പ്രതിനിധികള്‍ ഡോ.നാസറിന് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.
മുഹമ്മദ് പുന്നക്കാട്, സവാദ് ആയത്തില്‍, അബ്ദു കുരിക്കള്‍, സജു മത്തായി, സക്കീര്‍ കാട്ടാച്ചിറ, ബെന്നി ഫര്‍സാന്‍, നാസര്‍ പൊന്നാനി, ഹബീബ് കോട്ടോപാടം, ഷാഹിദലി നേതൃത്വം നല്‍കി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീകാന്ത് കണ്ണൂര്‍ സ്വാഗതവും വളണ്ടിയര്‍ ക്യാപ്റ്റന്‍ അലി അബ്ദുല്ല വാണിയംകുളം നന്ദിയും പറഞ്ഞു.

 

Latest News