Sorry, you need to enable JavaScript to visit this website.

അബ്ശിര്‍ ആപ്പ് വഴി പാസ്‌പോര്‍ട്ട് അപ്‌ഡേറ്റ്; സംശയങ്ങള്‍ക്ക് മറുപടി

അബ്ശിര്‍ സേവനം വഴി പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പലരും പരാതിപ്പെടുന്നുണ്ട്. ഇവര്‍ ആവശ്യമില്ലാതെയാണ് ജവാസാത്തിനെ സമീപിക്കുന്നത്.
പുതുക്കിയ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് (നഖല്‍ മഅ്‌ലൂമാത്ത്) ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ (എം.ഒ.ഐ) അബ്ശിര്‍ മൊബൈല്‍ ആപ്പ് വഴിയാണ് സ്‌പോണ്‍സര്‍മാര്‍ക്ക് അവരുടെ ആശ്രിതരുടേയും ഗാര്‍ഹിക തൊഴിലാളികളുടേയും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എം.ഒ.ഐ സംവിധാനങ്ങളിലേക്ക് ചേര്‍ക്കാന്‍ കഴിയുക.
 
ജവാസാത്ത് സന്ദര്‍ശിച്ച് ചെയ്യേണ്ട ഇക്കാര്യമാണ് ഓണ്‍ലൈനിലാക്കി അബ്ശിര്‍ മൊബൈല്‍ ആപ്പ് വഴി ചെയ്യാന്‍ സൗകര്യമൊരുക്കിയത്. പാസ്‌പോര്‍ട്ട് പുതുക്കിയതിനുശേഷം ഡാറ്റ അപ്‌ഡേറ്റ് ചെയ്യാന്‍ ഒരുതരത്തിലുള്ള തടസ്സവുമില്ല. എന്നാല്‍ ആറു മാസം മുമ്പാണ് പാസ്‌പോര്‍ട്ട് പുതുക്കിയിരുന്നതെങ്കില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയില്ല. ഇതാണ് അബ്ശിര്‍ വഴി അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി പലരും ജവാസാത്തിനെ സമീപിക്കാന്‍ കാരണം. അബ്ശിറില്‍ ചേര്‍ത്തിരിക്കുന്ന പാസ്‌പോര്‍ട്ടിന്റെ കാലാവധി തീരാന്‍ ആറു മാസം ബാക്കിയുണ്ടെങ്കില്‍ മാത്രമേ, ജവാസാത്ത് ഓഫീസിനെ സമീപിക്കേണ്ട കാര്യമുളളൂ. ആറു മാസം കാലാവധി അവശേഷിക്കെ, ആശ്രിതരുടെ പാസ്‌പോര്‍ട്ട് പുതുക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ ജവാസാത്ത് ഓഫീസിലെത്തി നഖല്‍ മഅ്‌ലൂമാത്ത് പൂര്‍ത്തിയാക്കാം.
വിദേശിയായ തൊഴിലാളിക്ക് പാസ്‌പോര്‍ട്ട് പുതുക്കിയാല്‍ അത് സ്വയം അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കില്ല. അത് ചെയ്യേണ്ടത് സ്‌പോണ്‍സറോ ചുമതലപ്പെടുത്തപ്പെട്ടയാളാ ആണ്.

 പാസ്‌പോര്‍ട്ട് പുതുക്കിയ വിവരങ്ങള്‍ ജവാസാത്ത് സംവിധാനങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യുക നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ വിദേശയാത്ര സാധ്യമാവില്ല.
മൊബൈല്‍ ആപ്പില്‍ ലോഗിന്‍ ചെയ്ത ശേഷം ഇ-സര്‍വീസ് സെലക്ട് ചെയ്താല്‍ അപ്‌ഡേറ്റ് റസിഡന്റ് പാസ്‌പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍ കാണാം. സ്റ്റാര്‍ട്ട് യൂസിംഗ് സര്‍വീസില്‍ ക്ലിക്ക് ചെയ്തശേഷം ആശ്രിതരുടെ പട്ടികയില്‍നിന്ന് സെലക്ട് ചെയ്ത് ശേഷം പാസ്‌പോര്‍ട്ട് നമ്പര്‍, ഇഷ്യൂ ചെയ്ത തീയതി, സ്ഥലം, എക്‌സപയറി ഡേറ്റ് തുടങ്ങിയവ ചേര്‍ക്കാം.

Latest News